2 Corinthians 7:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളെ കുറ്റം വിധിക്കുവാനല്ല ഞാനിതു പറയുന്നത്. ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ, ഞങ്ങള്‍ ജീവിച്ചാലും മരിച്ചാലും ഞങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരരാണു നിങ്ങള്‍. നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ ഉണ്ടായിരിക്കും.
Malayalam (ERV) WBTC Bible
നിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാനിതു പറയുന്നത്. നിങ്ങളോടൊത്തു ജീവിക്കാനും മരിക്കാനും ഞങ്ങള്‍ തയ്യാറാണെന്നും അത്രമാത്രം ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്നും ഞാന്‍ മുന്പു നിങ്ങളോടു പറഞ്ഞിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുറ്റം വിധിപ്പാനല്ല ഞാൻ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.
Malayalam 1992 MBSI
കുറ്റം വിധിപ്പാനല്ല ഞാന്‍ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ ഇരിക്കുന്നു എന്നു ഞാന്‍ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുറ്റം വിധിക്കുവാനല്ല ഞാൻ ഇത് പറയുന്നത്; ഒരുമിച്ച് മരിക്കുവാനും ഒരുമിച്ച് ജീവിക്കുവാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്ന് ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുറ്റം വിധിക്കുവാനല്ല ഞാന്‍ ഇതു പറയുന്നത്; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ ഇരിക്കുന്നു എന്ന് ഞാന്‍ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.
Malayalam Bible POC-ML 2013
നിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാന്‍ ഇതു പറയുന്നത്. ഒന്നിച്ചു മരിക്കാനും ജീവിക്കാനുംവേണ്ടി നിങ്ങളെ ഞങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുകയാണെന്നു ഞാന്‍ നേരത്തേ പറഞ്ഞല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളെ കുറ്റം വിധിക്കാനല്ല ഞാൻ ഇതു പറയുന്നത്. ഞങ്ങൾ നിങ്ങളോടൊപ്പം ജീവിക്കാനും മരിക്കാനും ഒരുക്കമാണ്; അത്രമാത്രം ഞങ്ങൾ നിങ്ങളെ സ്വന്തം ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നെന്നു ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ.