2 Corinthians 7:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ മാസിഡോണിയയില്‍ എത്തിയിട്ടും ഒരു വിശ്രമവുമില്ലായിരുന്നു. എങ്ങോട്ടു തിരിഞ്ഞാലും ഉപദ്രവങ്ങള്‍; പുറത്ത് ശണ്ഠകള്‍, അകത്ത് ആശങ്ക.
Malayalam (ERV) WBTC Bible
മക്കെദോന്യയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്കു വിശ്രമമുണ്ടായില്ല. ഞങ്ങള്‍ക്കു ചുറ്റും കഷ്ടതകളായിരുന്നു. ഞങ്ങള്‍ക്ക് ഉള്ളില്‍ ഭയവും പുറത്തു യുദ്ധവുമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ മക്കെദോന്യയിൽ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം.
Malayalam 1992 MBSI
ഞങ്ങള്‍ മക്കെദോന്യയില്‍ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ മക്കെദോന്യയിൽ എത്തിയപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒട്ടും വിശ്രമമില്ലായിരുന്നു, പകരം എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായത്; പുറത്ത് പോരാട്ടങ്ങൾ, അകത്ത് ഭയം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ മക്കെദോന്യയില്‍ എത്തിയശേഷവും ഞങ്ങളുടെ ജഡത്തിന് ഒട്ടും സുഖമല്ല എല്ലാ വിധത്തിലും കഷ്ടമത്രേ ഉണ്ടായത്; പുറത്തു യുദ്ധം, അകത്തു ഭയം.
Malayalam Bible POC-ML 2013
ഞങ്ങള്‍ മക്കെദോനിയായില്‍ ചെന്നപ്പോള്‍പ്പോലും ഞങ്ങള്‍ക്ക്‌ ഒരു വിശ്രമവുമില്ലായിരുന്നു. എന്നുമാത്രമല്ല, ക്ലേശങ്ങള്‍ സദാ ഞങ്ങളെ അലട്ടിക്കൊണ്ടുമിരുന്നു. പുറമേ മത്‌സരം, അകമേ ഭയം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മക്കദോന്യയിൽ വന്നപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല; പുറമേ സംഘർഷവും ഉള്ളിൽ ഭയവും വരുംവിധം എല്ലാത്തരത്തിലും പീഡനമാണുണ്ടായത്.