2 Corinthians 7:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അയച്ച കത്ത് നിങ്ങളെ ദുഃഖിപ്പിച്ചെങ്കില്‍ത്തന്നെയും എനിക്കതില്‍ സങ്കടമില്ല. അല്പകാലത്തേക്കാണെങ്കില്‍പോലും ആ കത്ത് നിങ്ങള്‍ക്കു ദുഃഖത്തിനു കാരണമായി എന്നു കണ്ടപ്പോള്‍ ആദ്യം ഞാന്‍ വ്യസനിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു.
Malayalam (ERV) WBTC Bible
ഞാന്‍ നിങ്ങള്‍ക്കയച്ച എഴുത്ത് നിങ്ങളെ മുന്പ് ദുഃഖിതരാക്കിയിരുന്നു. എങ്കിലും അങ്ങനെ എഴുതിയതില്‍ എനിക്കു കുണ്ഠിതമില്ല. ആ കത്ത് നിങ്ങളെ വേദനിപ്പിച്ചു എന്നെനിക്കറിയാം. അതില്‍ ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ കുറച്ചു കാലത്തേക്കല്ലേ വേദന ഉണ്ടായുള്ളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു;
Malayalam 1992 MBSI
ഞാന്‍ ലേഖനത്താല്‍ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാന്‍ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എന്റെ കത്തിനാൽ നിങ്ങളെ ദുഃഖിപ്പിച്ചു എങ്കിലും ഞാൻ അനുതപിക്കുന്നില്ല; ആ കത്ത് നിങ്ങളെ അല്പനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്ന് കാണുന്നതുകൊണ്ട് മുമ്പ് അനുതപിച്ചു; എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ലേഖനത്താല്‍ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാന്‍ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയ നേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ട് മുമ്പേ അനുതപിച്ചു എങ്കിലും ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു;
Malayalam Bible POC-ML 2013
എന്‍െറ എഴുത്ത്‌ നിങ്ങളെ ദുഃഖിപ്പിച്ചുവെങ്കിലും എനിക്ക്‌ അതില്‍ സങ്കടമില്ല. വാസ്‌തവത്തില്‍ നേരത്തേ എനിക്കു സങ്കടമുണ്ടായിരുന്നു. എന്തെന്നാല്‍, ആ എഴുത്ത്‌ നിങ്ങളെ കുറച്ചുകാലത്തേക്കു മാത്രമാണെങ്കിലും ദുഃഖിപ്പിക്കുകയുണ്ടായല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ലേഖനത്താൽ ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചു; അതിൽ എനിക്കു ഖേദം തൊന്നിയിരുന്നെങ്കിലും ഇപ്പോൾ ഞാൻ അതെക്കുറിച്ച് ഖേദിക്കുന്നില്ല. ആ ലേഖനം നിങ്ങളെ അൽപ്പസമയത്തേക്കു മുറിപ്പെടുത്തി എന്നു ഞാൻ മനസ്സിലാക്കുന്നു.