2 Corinthians 8:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[13,14] നിങ്ങളുടെമേല്‍ ഒരു ഭാരം കെട്ടിവച്ചിട്ടു മറ്റുള്ളവരെ ഒഴിവാക്കുവാനല്ല ഞാന്‍ ശ്രമിക്കുന്നത്; പിന്നെയോ, ഇപ്പോള്‍ നിങ്ങള്‍ സുഭിക്ഷതയിലിരിക്കുന്നതുകൊണ്ട് ദുര്‍ഭിക്ഷതയിലിരിക്കുന്നവരെ സഹായിക്കേണ്ടത് ന്യായമാകുന്നു. അങ്ങനെ ചെയ്താല്‍, നിങ്ങള്‍ ദുര്‍ഭിക്ഷതയിലാകുകയും അവര്‍ സുഭിക്ഷതയിലിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ സഹായിക്കും. ഇങ്ങനെ തുല്യനില പാലിക്കാം.
Malayalam (ERV) WBTC Bible
മറ്റുള്ളവര്‍ ആശ്വസിപ്പിക്കപ്പെടുന്പോള്‍ നിങ്ങള്‍ കഷ്ടത അനുഭവിക്കുന്നത് കാണുന്നത് ഞങ്ങള്‍ക്കിഷ്ടമില്ല. എല്ലാത്തിലും ഞങ്ങള്‍ ആഗ്രഹിക്കുന്നതു സമത്വം ആണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.
Malayalam 1992 MBSI
മറ്റുള്ളവര്‍ക്കും സുഭിക്ഷവും നിങ്ങള്‍ക്കു ദുര്‍ഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മറ്റുള്ളവർ ആശ്വസിക്കേണ്ടതിനും നിങ്ങൾ ഭാരപ്പെടേണ്ടതിനും അല്ല, തുല്യതയ്ക്കു വേണ്ടിയത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റുള്ളവര്‍ക്കു സുഭിക്ഷവും നിങ്ങള്‍ക്കു ദുര്‍ഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.
Malayalam Bible POC-ML 2013
മറ്റുള്ളവര്‍ കഷ്‌ടപ്പെടരുതെന്നും നിങ്ങള്‍ കഷ്‌ടപ്പെടണം എന്നും അല്ല ഞാന്‍ അര്‍ഥമാക്കുന്നത്‌;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളെ ബുദ്ധിമുട്ടിച്ചു മറ്റുള്ളവരെ സുഭിക്ഷരാക്കണമെന്നല്ല, സമത്വം ഉണ്ടാകണം എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.