2 Corinthians 8:14 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം ഉണ്ട്. നിങ്ങള്‍ക്കുള്ള ഈ സാധനങ്ങള്‍ മറ്റുള്ളവര്‍ക്കു ആവശ്യമുള്ളതു നല്‍കുവാന്‍ സഹായിക്കും. പിന്നീട്, അവര്‍ക്ക് ആവശ്യത്തിനുണ്ടാകുന്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് നല്‍കാന്‍ അവര്‍ക്കു കഴിയും. അങ്ങനെ എല്ലാവരും തുല്യരാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ.
Malayalam 1992 MBSI
സമത്വം ഉണ്ടാവാന്‍ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുര്‍ഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങള്‍ക്കുള്ള സുഭിക്ഷം അവരുടെ ദുര്‍ഭിക്ഷത്തിന്നു ഉതകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തുല്യത ഉണ്ടാകുവാൻ തക്കവണ്ണം, അവരുടെ സമൃദ്ധി നിങ്ങളുടെ ഇല്ലായ്മയ്ക്ക് ഉതകേണ്ടതിന്, ഇക്കാലത്തുള്ള നിങ്ങളുടെ സമൃദ്ധി അവരുടെ ഇല്ലായ്മയ്ക്ക് ഉതകട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സമത്വം ഉണ്ടാവാന്‍ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുര്‍ഭിക്ഷത്തിന് ഉതകേണ്ടതിന് ഇക്കാലം നിങ്ങള്‍ക്കുള്ള സുഭിക്ഷം അവരുടെ ദുര്‍ഭിക്ഷത്തിന് ഉതകട്ടെ.
Malayalam Bible POC-ML 2013
അവരുടെ സമൃദ്‌ധിയില്‍നിന്ന്‌ നിങ്ങളുടെ കുറവു നികത്തപ്പെടുന്നതിന്‌, നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്‌ധിയില്‍നിന്ന്‌ അവരുടെ കുറവു നികത്തണമെന്നും അപ്രകാരം സമത്വമുണ്ടാകണമെന്നുമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾ നിങ്ങളുടെ സമൃദ്ധി അവരുടെ ആവശ്യങ്ങൾ നിർവഹിക്കാനും പിന്നീട് അവരുടെ സമൃദ്ധി നിങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാനും സഹായകമാകും; അങ്ങനെ സമത്വമുണ്ടാകും.