2 Corinthians 8:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹായിക്കുന്നതിനുള്ള നമ്മുടെ സന്നദ്ധത വെളിപ്പെടുത്തുന്ന സ്നേഹത്തിന്‍റെ ശുശ്രൂഷ കര്‍ത്താവിന്‍റെ മഹത്ത്വത്തിനായി നിര്‍വഹിക്കുവാന്‍ ഞങ്ങളോടുകൂടി സഞ്ചരിക്കുന്നതിന്, സഭകള്‍ അയാളെ നിയോഗിച്ചിരിക്കുന്നു.
Malayalam (ERV) WBTC Bible
ഈ ദാനവുമായുള്ള ഞങ്ങളുടെ യാത്രയില്‍ അനുഗമിക്കാനും സഭ ഈ സഹോദരനെ തെരഞ്ഞെടുത്തിട്ടുണ്ട്. കര്‍ത്താവിന് മഹത്വം കൊണ്ടുവരുന്നതിനാണ് ഞങ്ങള്‍ ഈ പ്രവൃത്തികള്‍ ചെയ്യുന്നത്. കൂടാതെ സേവനത്തിനുള്ള ഞങ്ങളുടെ സന്നദ്ധത പ്രകടിപ്പിക്കാനും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അത്രയുമല്ല, കർത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധർമ്മകാര്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
Malayalam 1992 MBSI
അത്രയുമല്ല, കര്‍ത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാല്‍ നടക്കുന്ന ഈ ധര്‍മ്മകാര്‍യ്യത്തില്‍ അവന്‍ ഞങ്ങള്‍ക്കു കൂട്ടുയാത്രക്കാരനായി സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുമാത്രമല്ല, കർത്താവിന്റെ മഹത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിക്കുവാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ കൃപയുടെ പ്രവൃത്തിയിൽ അവൻ ഞങ്ങൾക്ക് കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത്രയുമല്ല, കര്‍ത്താവിന്‍റെ മഹത്ത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാല്‍ നടക്കുന്ന ഈ ധര്‍മകാര്യത്തില്‍ അവന്‍ ഞങ്ങള്‍ക്കു കൂട്ടുയാത്രക്കാരനായി സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
Malayalam Bible POC-ML 2013
മാത്രമല്ല, കര്‍ത്താവിന്‍െറ മഹത്വവും ഞങ്ങളുടെ സന്‍മനസ്‌സും വെളിപ്പെടേണ്ടതിന്‌, ഞങ്ങള്‍ നിര്‍വഹിക്കുന്ന ഈ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ സഹ കാരിയായി സഭകളാല്‍ നിയോഗിക്കപ്പെട്ട വനാണ്‌ ഈ സഹോദരന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്നെയുമല്ല, കർത്താവിനെ മഹത്ത്വപ്പെടുത്താനും സഹായിക്കാനുള്ള നമ്മുടെ സന്മനസ്സ് പ്രകടമാക്കാനും നിർവഹിക്കുന്ന ഈ ശുശ്രൂഷയിൽ സഹായിയായി ഞങ്ങളോടൊപ്പം സഞ്ചരിക്കാൻ സഭകളാൽ തെരഞ്ഞെടുക്കപ്പെട്ടവ്യക്തിയാണ് അദ്ദേഹം.