2 Corinthians 8:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തീത്തോസിനെക്കുറിച്ചു പറഞ്ഞാല്‍, നിങ്ങളുടെ ഇടയിലെ സേവനത്തില്‍ എന്‍റെകൂടെ പ്രവര്‍ത്തിച്ച എന്‍റെ സഹകാരിയാണ് അയാള്‍; അയാളുടെകൂടെ വരുന്ന രണ്ടു സഹോദരന്മാരാകട്ടെ, സഭകളെ പ്രതിനിധാനം ചെയ്യുന്നവരും ക്രിസ്തുവിനു മഹത്ത്വം കൈവരുത്തുന്നവരുമാകുന്നു.
Malayalam (ERV) WBTC Bible
ഇനി, തീത്തൊസിനെക്കുറിച്ച്-ഞങ്ങളുടെ ദൌത്യത്തില്‍ പങ്കാളിയായ അവന്‍ എന്നോടൊത്തു നിങ്ങളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. മറ്റു സഹോദരന്മാരെപ്പറ്റി- സഭകളയച്ച അവര്‍ ക്രിസ്തുവിനു മഹത്വം കൊടുക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.
Malayalam 1992 MBSI
ആകയാല്‍ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങള്‍ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകള്‍ കാണ്‍കെ അവര്‍ക്കും കാണിച്ചുകൊടുപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തീത്തൊസ് എനിക്ക് കൂട്ടാളിയും നിങ്ങൾക്ക് കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന് മഹത്വവും തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തീത്തൊസ് എനിക്കു കൂട്ടാളിയും നിങ്ങള്‍ക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാര്‍ സഭകളുടെ ദൂതന്മാരും ക്രിസ്തുവിനു മഹത്ത്വവും തന്നെ.
Malayalam Bible POC-ML 2013
തീത്തോസിനെപ്പറ്റി പറഞ്ഞാല്‍, നിങ്ങളുടെയിടയിലെ ശുശ്രൂഷയില്‍ എന്‍െറ പങ്കുകാരനും സഹപ്രവര്‍ത്തകനുമാണ്‌ അവന്‍. ഞങ്ങളുടെ സഹോദരന്‍മാരാകട്ടെ, സഭകളുടെ അപ്പസ്‌തോലന്‍മാരും ക്രിസ്‌തുവിന്‍െറ മഹത്വവുമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തീത്തോസ് എന്റെ കൂട്ടാളിയും നിങ്ങളുടെ ഇടയിൽ എന്റെ സഹപ്രവർത്തകനുമാണ്; മറ്റു സഹോദരന്മാരോ, സഭകളാൽ അയയ്ക്കപ്പെട്ടവരും ക്രിസ്തുവിന്റെ മഹിമയ്ക്കു കാരണമാകുന്നവരുമാണ്.