2 Corinthians 8:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതില്‍ അപ്പുറമായിരുന്നു. ഒന്നാമത് അവര്‍ തങ്ങളെത്തന്നെ കര്‍ത്താവിനു സമര്‍പ്പിച്ചു; പിന്നീട് അവര്‍ ദൈവഹിതപ്രകാരം തങ്ങളെ ഞങ്ങള്‍ക്കും സമര്‍പ്പിച്ചു.
Malayalam (ERV) WBTC Bible
ഞങ്ങള്‍ പ്രതീക്ഷിക്കാത്ത വിധത്തിലാണവര്‍ ദാനം ചെയ്തത്. അവര്‍ പണം ദാനം ചെയ്യുന്നതിനു മുന്പുതന്നെ തങ്ങളെത്തന്നെ കര്‍ത്താവിനും ഞങ്ങള്‍ക്കുമായി നല്‍കിക്കഴിഞ്ഞിരുന്നു. അതാണു ദൈവം ആഗ്രഹിക്കുന്നതും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നേ കർത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
Malayalam 1992 MBSI
അതും ഞങ്ങള്‍ വിചാരിച്ചിരുന്നതുപോലെയല്ല; അവര്‍ മുമ്പെ തങ്ങളെത്തന്നേ കര്‍ത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങള്‍ക്കും ഏല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതും ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവഹിതത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതും ഞങ്ങള്‍ വിചാരിച്ചിരുന്നതുപോലെയല്ല; അവര്‍ മുമ്പേ തങ്ങളെത്തന്നെ കര്‍ത്താവിനും പിന്നെ ദൈവേഷ്ടത്തിനൊത്തവണ്ണം ഞങ്ങള്‍ക്കും ഏല്പിച്ചു.
Malayalam Bible POC-ML 2013
ഇതു ഞങ്ങള്‍ പ്രതീക്‌ഷിച്ചതുപോലെയായിരുന്നില്ല; പ്രത്യുത, ആദ്യമേതന്നെ അവര്‍ തങ്ങളെത്തന്നെ കര്‍ത്താവിനും ദൈവഹിതമനുസരിച്ച്‌ ഞങ്ങള്‍ക്കും സമര്‍പ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവയെല്ലാം ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു, അവർ ആദ്യം ദൈവഹിതപ്രകാരം കർത്താവിനു തങ്ങളെത്തന്നെ സമർപ്പിച്ചതുപോലെ ഞങ്ങൾക്കായും അപ്രകാരംചെയ്തു.