2 Corinthians 8:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തീത്തോസും നിങ്ങളുടെ ഇടയില്‍ നേരത്തെ സമാരംഭിച്ച ഈ ഉദാരമായ സേവനം തുടര്‍ന്നു പൂര്‍ത്തീകരിക്കുന്നതില്‍ നിങ്ങളെ സഹായിക്കുവാന്‍ അയാളോടുതന്നെ ഞങ്ങള്‍ അഭ്യര്‍ഥിച്ചു.
Malayalam (ERV) WBTC Bible
അതുകൊണ്ട് കൃപയുടേതായ ഈ പ്രവൃത്തികള്‍ ചെയ്തു തീര്‍ക്കുന്നതിനു നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ തീത്തൊസിനോടു ആവശ്യപ്പെട്ടു. തീത്തൊസാണ് ആ ജോലി തുടങ്ങിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ തീതൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയിൽ ഈ ധർമ്മശേഖരം നിവർത്തിക്കേണം എന്നു ഞങ്ങൾ അവനോടു അപേക്ഷിച്ചു.
Malayalam 1992 MBSI
അങ്ങനെ തീതൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയില്‍ ഈ ധര്‍മ്മശേഖരം നിവര്‍ത്തിക്കേണം എന്നു ഞങ്ങള്‍ അവനോടു അപേക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ തീത്തൊസ് ആരംഭിച്ചതുപോലെ, നിങ്ങളുടെ ഇടയിൽ ഈ കൃപയുടെ പ്രവൃത്തി നിവർത്തിക്കേണം എന്ന് ഞങ്ങൾ അവനെ പ്രോത്സാഹിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ തീത്തൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയില്‍ ഈ ധര്‍മശേഖരം നിവര്‍ത്തിക്കേണം എന്ന് ഞങ്ങള്‍ അവനോട് അപേക്ഷിച്ചു.
Malayalam Bible POC-ML 2013
അതനുസരിച്ച് തീത്തോസ് നിങ്ങളുടെയിടയില്‍ ആരംഭിച്ചിട്ടുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ അവനോട് അഭ്യര്‍ഥിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ടു തീത്തോസ് ആരംഭിച്ചിട്ടുണ്ടായിരുന്ന ദാനശേഖരണം നിങ്ങളുടെ മധ്യത്തിൽ പൂർത്തീകരിക്കണമെന്ന് ഞങ്ങൾ അയാളോട് അപേക്ഷിച്ചു.