2 Corinthians 9:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എപ്പോഴും ഉദാരശീലരായിരിക്കുവാന്‍ വേണ്ടത്ര ഐശ്വര്യസമൃദ്ധി ദൈവം നിങ്ങള്‍ക്കു നല്‌കും. ഞങ്ങളില്‍നിന്നു ദാനങ്ങള്‍ സ്വീകരിക്കുന്നവര്‍ നിങ്ങളുടെ ദാനങ്ങള്‍ക്കുവേണ്ടി ദൈവത്തെ സ്തുതിക്കും.
Malayalam (ERV) WBTC Bible
നിങ്ങള്‍ക്കു സ്വാതന്ത്യമായി ദാനം ചെയ്യുന്നതിന് ദൈവം നിങ്ങളെ എല്ലാ അര്‍ത്ഥത്തിലും ധനികരാക്കും. ഞങ്ങളിലൂടെ നിങ്ങള്‍ നടത്തുന്ന ദാനധര്‍മ്മങ്ങള്‍ക്ക് ജനങ്ങള്‍ ദൈവത്തിന് നന്ദി പറയാന്‍ പ്രേരിതരാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ ദൈവത്തിന്നു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും.
Malayalam 1992 MBSI
ഇങ്ങനെ ദൈവത്തിന്നു ഞങ്ങളാല്‍ സ്തോത്രം വരുവാന്‍ കാരണമായിരിക്കുന്ന ഔദാര്‍യ്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങള്‍ സകലത്തിലും സമ്പന്നന്മാര്‍ ആകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ ദൈവത്തിന് ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന് നിങ്ങൾ സകലത്തിലും സമ്പന്നർ ആകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ ദൈവത്തിനു ഞങ്ങളാല്‍ സ്തോത്രം വരുവാന്‍ കാരണമായിരിക്കുന്ന ഔദാര്യമൊക്കെയും കാണിക്കേണ്ടതിനു നിങ്ങള്‍ സകലത്തിലും സമ്പന്നന്മാര്‍ ആകും.
Malayalam Bible POC-ML 2013
നിങ്ങള്‍ ഉദാരശീലരാകേണ്ടതിന്‌ ദൈവം നിങ്ങളെ എല്ലാവിധത്തിലും സമ്പന്നരാക്കുകയും, അതു ഞങ്ങളിലൂടെ ദൈവത്തിനു കൃതജ്‌ഞതാസ്‌തോത്രമായി പരിണമിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.