2 Corinthians 9:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ ചെയ്യുന്ന ഈ സേവനം ദൈവത്തിന്‍റെ ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കുന്നു എന്നു മാത്രമല്ല, നന്ദി നിറഞ്ഞ ഹൃദയങ്ങളില്‍നിന്നു ദൈവത്തിന്‍റെ അടുക്കലേക്ക് ഒഴുകിച്ചെല്ലുന്ന സ്തോത്രധാരകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
Malayalam (ERV) WBTC Bible
നിങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ ദൈവത്തിന്‍റെ ജനതയ്ക്ക് വലിയ സഹായമാകും. കൂടാതെ നിങ്ങളുടെ സേവനം മറ്റു ചിലതും കൂടുതലായി കൊണ്ടുവരും. ദൈവത്തിനു കൂടുതല്‍ കൂടുതല്‍ നന്ദി അതു വാങ്ങിക്കൊടുക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ നടത്തുന്ന ധർമ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീർക്കുന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു.
Malayalam 1992 MBSI
ഈ നടത്തുന്ന ധര്‍മ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീര്‍ക്കുംന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാന്‍ കാരണവും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ നടത്തുന്ന ശുശ്രൂഷാസേവനം വിശുദ്ധന്മാരുടെ ആവശ്യങ്ങൾക്ക് ഉതകുന്നതു മാത്രമല്ലാതെ, ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ നടത്തുന്ന ധര്‍മശേഖരം വിശുദ്ധന്മാരുടെ ബുദ്ധിമുട്ടു തീര്‍ക്കുന്നതുമല്ലാതെ ദൈവത്തിന് അനവധി സ്തോത്രം വരുവാന്‍ കാരണവും ആകുന്നു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, സേവനത്തിന്‍െറ ഈ ശുശ്രൂഷ വിശുദ്‌ധരുടെ ആവ ശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, ദൈവത്തിനര്‍പ്പിക്കുന്ന നിരവധി കൃതജ്‌താസ്‌തോത്രങ്ങളിലൂടെ കരകവിഞ്ഞൊഴുകുകകൂടി ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ ഈ സേവനം വിശ്വാസികളുടെ ഭൗതികാവശ്യങ്ങൾ നിർവഹിക്കുകമാത്രമല്ല, ദൈവത്തോടുള്ള അനവധിയായ നന്ദിപ്രകാശനം കവിഞ്ഞൊഴുകാൻ കാരണവും ആകും.