2 Corinthians 9:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ സ്വീകരിച്ച ക്രിസ്തുവിന്‍റെ സുവിശേഷത്തോടു നിങ്ങള്‍ക്കുള്ള കൂറ് ഈ സേവനംമൂലം തെളിയുന്നു. അതിന്‍റെ പേരിലും, തങ്ങളോടും മറ്റുള്ള എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന ഔദാര്യത്തിന്‍റെ പേരിലും അനേകമാളുകള്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നു.
Malayalam (ERV) WBTC Bible
നിങ്ങളുടെ ഈ പ്രവൃത്തികള്‍ നിങ്ങളുടെ വിശ്വാസത്തിനു തെളിവായിരിക്കും. അതു മൂലം ദൈവത്തെ ജനങ്ങള്‍ സ്തുതിയ്ക്കും. ക്രിസ്തുവിന്‍റെ സുവിശേഷം നിങ്ങള്‍ വിശ്വസിക്കുന്ന സുവിശേഷം നിങ്ങള്‍ അനുസരിക്കുന്നതുകൊണ്ട് അവര്‍ ദൈവത്തെ വാഴ്ത്തും. നിങ്ങള്‍ അവരുമായും മറ്റുളളവരുമായും സ്വാതന്ത്രമായി പങ്കുവയ്ക്കുന്നതുകൊണ്ട് ജനങ്ങള്‍ ദൈവത്തെ വാഴ്ത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും.
Malayalam 1992 MBSI
ഈ സഹായത്താല്‍ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങള്‍ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്‍യ്യം നിമിത്തവും അവര്‍ ദൈവത്തെ മഹത്വപ്പെടുത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ ശുശ്രൂഷയുടെ അംഗീകാരം ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന ഔദാര്യകൂട്ടായ്മ നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ സഹായത്താല്‍ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങള്‍ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവര്‍ ദൈവത്തെ മഹത്ത്വപ്പെടുത്തും.
Malayalam Bible POC-ML 2013
ക്രിസ്‌തുവിന്‍െറ സുവിശേഷം ശിരസ്‌സാവഹിക്കുന്നതിനുള്ള നിങ്ങളുടെ വിധേയത്വംവഴിയും, അവരോടും മറ്റെല്ലാവരോടും നിങ്ങള്‍ക്കുള്ള കൂട്ടായ്‌മയുടെ ഒൗദാര്യംവഴിയും നിങ്ങളുടെ ശുശ്രൂഷയെപ്പറ്റി ബോധ്യപ്പെട്ട് അവര്‍ ദൈവത്തെ സ്‌തുതിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ സ്വഭാവം തെളിയിച്ച ഈ ശുശ്രൂഷയുടെ ഫലമായി ജനങ്ങൾ ദൈവത്തെ മഹത്ത്വപ്പെടുത്തും; ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ചതിനെ തുടർന്നുള്ള നിങ്ങളുടെ അനുസരണത്തിനായും നിങ്ങളുടെ വസ്തുവകകൾ അവർക്കും മറ്റനേകർക്കും പങ്കുവെക്കാൻ കാണിച്ച സന്മനസ്സിനായുംതന്നെ.