2 Corinthians 9:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരെ സഹായിക്കുവാനുള്ള സന്മനസ്സ് നിങ്ങള്‍ക്കുണ്ടെന്ന് എനിക്കറിയാം. അഖായയിലെ സഹോദരന്മാര്‍ കഴിഞ്ഞവര്‍ഷം മുതല്‍തന്നെ സഹായിക്കുവാന്‍ സന്നദ്ധമായിരിക്കുന്നു എന്നു നിങ്ങളെക്കുറിച്ചു ഞാന്‍ പ്രശംസിച്ചിട്ടുണ്ട്. നിങ്ങളുടെ ഉത്സാഹം അവരില്‍ മിക്കപേരെയും ഉണര്‍ത്തിയിരിക്കുന്നു.
Malayalam (ERV) WBTC Bible
നിങ്ങള്‍ സഹായ സന്നദ്ധരാണെന്ന് എനിക്കറിയാം. നിങ്ങളുടെ നല്ല മനസ്ഥിതിയെപ്പറ്റി മക്കദോന്യയിലെ ജനതയോട് ഞാന്‍ പുകഴ്ത്തിപ്പറയാറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം വരെ അഖായക്കാരായ നിങ്ങള്‍ ദാനം ചെയ്യുവാന്‍ സന്നദ്ധരായിരുന്നുവെന്ന് ഞാന്‍ അവരോടു പറഞ്ഞു. ദാനം ചെയ്യുവാനുള്ള നിങ്ങളുടെ സന്നദ്ധത ഇവിടുത്തെ ചിലരെക്കൂടി അതിനു സന്നദ്ധരാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഖായ കിഴാണ്ടുമുതൽ ഒരുങ്ങിയിരിക്കുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേർക്കും ഉത്സാഹകാരണമായിത്തീർന്നിരിക്കുന്നു.
Malayalam 1992 MBSI
അഖായ കിഴാണ്ടുമുതല്‍ ഒരുങ്ങിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാന്‍ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേര്‍ക്കും ഉത്സാഹകാരണമായിത്തീര്‍ന്നിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ, അഖായ യിലുള്ളവർ ഒരു വർഷം മുമ്പ് ഒരുങ്ങിയിരിക്കുന്നു എന്ന് മക്കെദോന്യരോട് നിങ്ങളെക്കുറിച്ച് ഞാൻ പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുകയും, നിങ്ങളുടെ തീക്ഷ്ണത മിക്കപേർക്കും പ്രചോദനമായിരിക്കുകയും ചെയ്യുന്നതുകൊണ്ടു തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഖായ കീഴാണ്ടുമുതല്‍ ഒരുങ്ങിയിരിക്കുന്നു എന്ന് ഞാന്‍ നിങ്ങളെക്കുറിച്ച് മക്കെദോന്യരോട് പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാന്‍ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേര്‍ക്കും ഉത്സാഹകാരണമായിത്തീര്‍ന്നിരിക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങളുടെ സന്നദ്‌ധത എനിക്കു ബോധ്യമുള്ളതാണ്. കഴിഞ്ഞവര്‍ഷംമുതല്‍ അക്കായിയായിലുള്ളവര്‍ തയ്യാറായിരിക്കുകയാണെന്ന് മക്കെദോനിയാക്കാരോടു ഞാന്‍ പ്രശംസിച്ചുപറയുകയുണ്ടായി. നിങ്ങളുടെ തീക്‌ഷ്‌ണത നിരവധിയാളുകള്‍ക്ക് ഉത്തേ ജനം നല്‍കിയിട്ടുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം, സഹവിശ്വാസികളെ സഹായിക്കാനുള്ള നിങ്ങളുടെ ഉത്സാഹം എനിക്കറിയാം. അഖായയിലുള്ള നിങ്ങൾ കഴിഞ്ഞവർഷംമുതലേ സംഭാവന ചെയ്യാൻ ഉത്സുകരായിരിക്കുന്നെന്നു നിങ്ങളെപ്പറ്റി മക്കദോന്യക്കാരോടു ഞാൻ പുകഴ്ത്തിപ്പറഞ്ഞുകൊണ്ടാണിരുന്നത്; നിങ്ങളുടെ ഉത്സാഹം അവരിൽ മിക്കവരെയും പ്രവർത്തനോത്സുകരാക്കിയിട്ടുമുണ്ട്.