2 Corinthians 9:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇക്കാര്യത്തില്‍ നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ വ്യര്‍ഥമാകാതിരിക്കുവാന്‍ ഈ സഹോദരന്മാരെ ഞാന്‍ അയയ്‍ക്കുന്നു. സഹായഹസ്തം നീട്ടാന്‍ നിങ്ങള്‍ ഒരുങ്ങിയിരിക്കുന്നു എന്നു ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ അപ്രകാരം ഒരുങ്ങിയിരിക്കേണ്ടതാണ്.
Malayalam (ERV) WBTC Bible
പക്ഷേ ഞാന്‍ ഈ സഹോദരന്മാരെ നിങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കുന്നു. നിങ്ങളെച്ചൊല്ലി ഞങ്ങള്‍ക്കുള്ള അഭിമാനം വ്യര്‍ത്ഥമാകാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഞാന്‍ നിങ്ങളോടു പറഞ്ഞതുപോലെ തന്നെ നിങ്ങള്‍ ഒരുങ്ങിയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളെക്കുറിച്ചു ഞങ്ങൾ പറയുന്ന പ്രശംസ ഈ കാര്യത്തിൽ വ്യർത്ഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്നേ ഞാൻ സഹോദരന്മാരെ അയച്ചതു.
Malayalam 1992 MBSI
നിങ്ങളെക്കുറിച്ചു ഞങ്ങള്‍ പറയുന്ന പ്രശംസ ഈ കാര്‍യ്യത്തില്‍ വ്യര്‍ത്ഥമാകാതെ ഞാന്‍ പറഞ്ഞതുപോലെ നിങ്ങള്‍ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്നേ ഞാന്‍ സഹോദരന്മാരേ അയച്ചതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ, നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ ഈ കാര്യത്തിൽ വ്യർത്ഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിനത്രേ ഞാൻ സഹോദരന്മാരെ അയച്ചത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളെക്കുറിച്ചു ഞങ്ങള്‍ പറയുന്ന പ്രശംസ ഈ കാര്യത്തില്‍ വ്യര്‍ഥമാകാതെ ഞാന്‍ പറഞ്ഞതുപോലെ നിങ്ങള്‍ ഒരുങ്ങിയിരിക്കേണ്ടതിനുതന്നെ ഞാന്‍ സഹോദരന്മാരെ അയച്ചത്.
Malayalam Bible POC-ML 2013
ഇക്കാര്യത്തില്‍ നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ നിരര്‍ഥകമാകാതിരിക്കാനാണ്‌ സഹോദരന്‍മാരെ ഞാന്‍ അയച്ചിരിക്കുന്നത്‌. ഞാന്‍ പറഞ്ഞിരുന്നതുപോലെ നിങ്ങള്‍ തയ്യാറായിരിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ വിഷയത്തിൽ നിങ്ങളെക്കുറിച്ചു ഞങ്ങൾക്കുള്ള അഭിമാനം വ്യാജമല്ല എന്നു തെളിയിക്കാനും ഞാൻ നേരത്തേ പറഞ്ഞിരുന്നതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കാനുംവേണ്ടിയാണു സഹോദരന്മാരെ അയയ്ക്കുന്നത്.