2 Corinthians 9:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മാസിഡോണിയക്കാര്‍ എന്‍റെകൂടെ വരികയും സഹായസന്നദ്ധത ഇല്ലാതെ നിങ്ങളെ കാണുകയും ചെയ്യുന്ന പക്ഷം, നിങ്ങളുടെ കാര്യം പോകട്ടെ, നിങ്ങളില്‍ ഇത്രമാത്രം വിശ്വാസം അര്‍പ്പിച്ച ഞങ്ങള്‍ എത്രമാത്രം ലജ്ജിതരാകും!
Malayalam (ERV) WBTC Bible
മക്കെദോന്യക്കാര്‍ ആരെങ്കിലും എന്നോടൊപ്പം വന്നു നോക്കുന്പോള്‍ നിങ്ങള്‍ തയ്യാറായിരിക്കുന്നില്ല എന്നു കണ്ടാല്‍ ഞങ്ങള്‍ക്ക് അതു നാണക്കേടാകും. ഞങ്ങള്‍ നിങ്ങളില്‍ അത്രമാത്രം വിശ്വാസം പ്രകടിപ്പിച്ചിരുന്നു. (നിങ്ങള്‍ക്കും ലജ്ജിക്കേണ്ടിവരും!)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ലെങ്കിൽ പക്ഷെ മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ നിങ്ങൾ എന്നല്ല ഞങ്ങൾ തന്നേ ഈ അതിധൈര്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.
Malayalam 1992 MBSI
അല്ലെങ്കില്‍ പക്ഷെ മക്കെദോന്യര്‍ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താല്‍ നിങ്ങള്‍ എന്നല്ല ഞങ്ങള്‍ തന്നേ ഈ അതിധൈര്‍യ്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ലെങ്കിൽ ചില മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ -നിങ്ങൾ എന്നല്ല- ഞങ്ങളും നിങ്ങളെക്കുറിച്ചുള്ള ഈ ആത്മവിശ്വാസം നിമിത്തം ലജ്ജിച്ചുപോകേണ്ടിവരുമല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ലെങ്കില്‍ പക്ഷേ മക്കെദോന്യര്‍ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താല്‍ നിങ്ങള്‍ എന്നല്ല ഞങ്ങള്‍തന്നെ ഈ അതിധൈര്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.
Malayalam Bible POC-ML 2013
അല്ലെങ്കില്‍ മക്കെദോനിയാക്കാര്‍ ആരെങ്കിലും എന്‍െറ കൂടെ വരുകയും നിങ്ങളെ ഒരുക്കമില്ലാത്തവരായി കാണുകയും ചെയ്‌താല്‍, നിങ്ങളുടെ കാര്യം പോകട്ടെ, ഇത്രമാത്രം വിശ്വാസം നിങ്ങളിലര്‍പ്പിച്ചതിനു ഞങ്ങള്‍ അവമാനിതരാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത്, മക്കദോന്യക്കാരായ ആരെങ്കിലും എന്റെകൂടെ വരികയും നിങ്ങളെ ഒരുക്കമില്ലാത്തവരായി കാണുകയുംചെയ്താൽ, നിങ്ങളെ സംബന്ധിച്ച അമിതവിശ്വാസം നിമിത്തം ഞങ്ങൾ ലജ്ജിക്കാൻ ഇടവരാതിരിക്കേണ്ടതിനാണ്. നിങ്ങൾക്കുണ്ടാകുന്ന ലജ്ജയെക്കുറിച്ച് പറയുകയേ വേണ്ട.