2 Corinthians 9:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ എനിക്കുമുമ്പായി നിങ്ങളുടെ അടുക്കല്‍ വന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്ത സംഭാവനകള്‍ മുന്‍കൂട്ടി ഒരുക്കി വയ്‍ക്കുന്നതിന് ഈ സഹോദരന്മാരെ പറഞ്ഞയയ്‍ക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നി. അങ്ങനെയാണെങ്കില്‍ ഞാന്‍ വരുന്നതിനു മുമ്പുതന്നെ നിങ്ങളുടെ സംഭാവന ഒരുക്കിവയ്‍ക്കുകയും ആരുടെയും നിര്‍ബന്ധംകൊണ്ടല്ല, നിങ്ങളുടെ സന്മനസ്സുകൊണ്ടുതന്നെ, ഈ സഹായം നല്‌കി എന്നു സ്പഷ്ടമാകുകയും ചെയ്യുമല്ലോ.
Malayalam (ERV) WBTC Bible
അതുകൊണ്ടാണ് എന്നെക്കാള്‍ മുന്പെ നിങ്ങളെ വന്നു കാണാന്‍ ഈ സഹോദരന്മാരോട് ആവശ്യപ്പെടാന്‍ എനിക്കു തോന്നിയത്. നിങ്ങള്‍ വാഗ്ദാനം ചെയ്ത ദാനം ഒരുക്കി വയ്ക്കാന്‍ അവര്‍ക്കു കഴിയും. അപ്പോള്‍ ഞങ്ങള്‍ വരുന്പോള്‍ അത് തയ്യാറായിരിക്കും. നിങ്ങള്‍ കൊടുക്കാന്‍ തയ്യാറായിരുന്ന ദാനം. കൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടാത്ത ദാനം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ സഹോദരന്മാർ ഞങ്ങൾക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാൻ ആവശ്യം എന്നു ഞങ്ങൾക്കു തോന്നി.
Malayalam 1992 MBSI
ആകയാല്‍ സഹോദരന്മാര്‍ ഞങ്ങള്‍ക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങള്‍ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാന്‍ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാന്‍ ആവശ്യം എന്നു ഞങ്ങള്‍ക്കു തോന്നി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ സഹോദരന്മാർ ഞങ്ങൾക്ക് മുമ്പായി വരികയും, നിർബ്ബന്ധത്താലല്ല ഉദാരമായിട്ട് തന്നെ നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം കരുതിയിരിക്കുവാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവയ്ക്കുകയും ചെയ്യേണ്ടതിന് സഹോദരന്മാരെ ഉത്സാഹിപ്പിക്കുവാൻ ആവശ്യം എന്ന് എനിക്കു തോന്നി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ സഹോദരന്മാര്‍ ഞങ്ങള്‍ക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങള്‍ മുമ്പേ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ട് ഒരുങ്ങിയിരിപ്പാന്‍ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവയ്ക്കയും ചെയ്യേണ്ടതിന് അവരോട് അപേക്ഷിപ്പാന്‍ ആവശ്യം എന്ന് ഞങ്ങള്‍ക്കു തോന്നി.
Malayalam Bible POC-ML 2013
അതിനാല്‍, എനിക്കുമുമ്പേനിങ്ങളുടെ അടുത്തുവന്ന് നിങ്ങള്‍ വാഗ്‌ദാനംചെയ്‌ത ഉദാരമായ സംഭാവന മുന്‍കൂട്ടി സജ്‌ജമാക്കാന്‍ സഹോദരന്‍മാരെ പ്രരിപ്പിക്കുക ആവശ്യമാണെന്നു ഞാന്‍ കരുതി. അങ്ങനെ ആ സംഭാവന, ഞങ്ങളുടെ നിര്‍ബന്‌ധംമൂലമല്ല, നിങ്ങളുടെ സന്‍മനസ്‌സുകൊണ്ടാണ് ശേഖരിച്ചതെന്നു വ്യക്‌തമാകട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് നിങ്ങളെ മുൻകൂട്ടി സന്ദർശിച്ചു നിങ്ങൾ വാഗ്ദാനംചെയ്തിരുന്ന ഉദാരസംഭാവനയുടെ ക്രമീകരണം പൂർത്തിയാക്കാൻ സഹോദരന്മാരോട് ആവശ്യപ്പെടണമെന്നു ഞാൻ ചിന്തിച്ചു. അപ്പോൾ അതു വൈമനസ്യത്തോടെയല്ല, ഒരു ഔദാര്യദാനമായി ഒരുക്കപ്പെട്ടിരിക്കും.