2 John 1:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാം അവിടുത്തെ കല്പനകള്‍ അനുസരിച്ചു നടക്കുന്നതുതന്നെ സ്നേഹമാകുന്നു. ആദിമുതല്‍ നിങ്ങള്‍ കേട്ടിട്ടുള്ളതുപോലെ സ്നേഹത്തില്‍ വ്യാപരിക്കണം എന്നതാണു ദൈവത്തിന്‍റെ കല്പന.
Malayalam (ERV) WBTC Bible
സ്നേഹിക്കുക എന്നു പറഞ്ഞാല്‍, അവന്‍ നമ്മോട് കല്പിച്ചതുപോലെ നാം ജീവിക്കുക എന്നതാണ്. ദൈവകല്പന ഇതാണ്. സ്നേഹത്തില്‍ അധിഷ്ഠിതമായ ജീവിതം നിങ്ങള്‍ നയിക്കുക. ആദിമുതല്‍ നിങ്ങള്‍ കേട്ടതാണ് ഈ കല്പന.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.
Malayalam 1992 MBSI
നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങള്‍ ആദിമുതല്‍ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാം അവന്റെ കല്പനകളെ അനുസരിച്ചു നടക്കുന്നതു തന്നെ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ സ്നേഹത്തിൽ നടക്കണം എന്നുള്ളതാണ് ഈ കല്പന.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാം അവന്‍റെ കല്പനകളെ അനുസരിച്ച് നടക്കുന്നതുതന്നെ സ്നേഹം ആകുന്നു. നിങ്ങള്‍ ആദിമുതല്‍ കേട്ടതുപോലെ അനുസരിച്ചു നടപ്പാനുള്ള കല്പന ഇതത്രേ.
Malayalam Bible POC-ML 2013
ഇതാണു സ്‌നേഹം: നാം അവിടു ത്തെ കല്‍പനകളനുസരിച്ചു നടക്കുക. കല്‍പനയാകട്ടെ, ആരംഭംമുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതുപോലെ സ്‌നേഹത്തില്‍ വ്യാപരിക്കുക എന്നതും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാം ദൈവകൽപ്പനയനുസരിച്ചു ജീവിക്കുന്നതാണ് സ്നേഹം. ആരംഭംമുതലേ നിങ്ങൾ കേട്ടിട്ടുള്ളതുപോലെ, നിങ്ങൾ സ്നേഹത്തിൽ ജീവിക്കുക. ഇതാകുന്നു ആ കൽപ്പന.