2 Kings 1:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ തിശ്ബ്യനായ ഏലിയായോടു കല്പിച്ചു: “ഇസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടാണോ എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്‍റെ അരുളപ്പാട് ചോദിക്കുന്നത്”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതു: നീ എഴുന്നേറ്റു ശമര്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ പോകുന്നതു?
Malayalam 1992 MBSI
എന്നാല്‍ യഹോവയുടെ ദൂതന്‍ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതുനീ എഴുന്നേറ്റു ശമര്‍യ്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടുയിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങള്‍ എക്രോനിലെ ദേവനായ ബാല്‍ സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ പോകുന്നതു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവിനോട് കല്പിച്ചത്: “നീ ശമര്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്ന് അവരോട്: ‘യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാട് ചോദിപ്പാൻ പോകുന്നത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യഹോവയുടെ ദൂതന്‍ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചത്: നീ എഴുന്നേറ്റു ശമര്യാരാജാവിന്‍റെ ദൂതന്മാരെ എതിരേറ്റ് ചെന്ന് അവരോട്: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങള്‍ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാന്‍ പോകുന്നത്?
Malayalam Bible POC-ML 2013
തിഷ്‌ബ്യനായ ഏലിയായോടു കര്‍ത്താവിന്‍െറ ദൂതന്‍ അരുളിച്ചെയ്‌തു: സമരിയാരാജാവിന്‍െറ ദൂതന്‍മാരെ ചെന്നുകണ്ട്‌ അവരോടു ചോദിക്കുക; ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നിങ്ങള്‍ എക്രാണ്‍ദേവനായ ബാല്‍സെബൂബിനെ സമീപിക്കുന്നത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലിയാവിനോടു കൽപ്പിച്ചു: “നീ ചെന്നു ശമര്യാരാജാവിന്റെ സന്ദേശവാഹകരെ കണ്ടുമുട്ടി അവരോട്: ‘ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽ-സെബൂബിനോട് അരുളപ്പാടു ചോദിക്കാൻ യാത്രയാകുന്നത്,’ എന്നു ചോദിക്കുക.