2 Kings 10:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആഹാബ്‍രാജാവിന് എഴുപതു പുത്രന്മാരുണ്ടായിരുന്നു. അവര്‍ ശമര്യയിലാണ് പാര്‍ത്തിരുന്നത്. യേഹൂ ശമര്യയിലെ നഗരാധിപന്മാര്‍ക്കും ജനപ്രമാണികള്‍ക്കും ആഹാബിന്‍റെ പുത്രന്മാരുടെ രക്ഷിതാക്കള്‍ക്കും ഇപ്രകാരം കത്തുകളെഴുതി:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആഹാബിന്നു ശമര്യയിൽ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാർക്കും മൂപ്പന്മാർക്കും ആഹാബിന്റെ പുത്രപാലകന്മാർക്കും ശമര്യയിലേക്കു എഴുത്തുകളെ എഴുതി അയച്ചതു എന്തെന്നാൽ:
Malayalam 1992 MBSI
ആഹാബിന്നു ശമര്‍യ്യയില്‍ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു. യേഹൂ യിസ്രായേല്‍ പ്രഭുക്കന്മാര്‍ക്കും മൂപ്പന്മാര്‍ക്കും ആഹാബിന്റെ പുത്രപാലകന്മാര്‍ക്കും ശമര്‍യ്യയിലേക്കു എഴുത്തുകളെ എഴുതി അയച്ചതു എന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആഹാബിന് ശമര്യയിൽ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാർക്കും മൂപ്പന്മാർക്കും ആഹാബിന്റെ പുത്രന്മാരെ വളർത്തിയവർക്കും ശമര്യയിലേക്ക് എഴുത്തുകൾ എഴുതി അയച്ചത് എന്തെന്നാൽ:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആഹാബിനു ശമര്യയിൽ എഴുപത് പുത്രന്മാര്‍ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാര്‍ക്കും മൂപ്പന്മാര്‍ക്കും ആഹാബിന്റെ പുത്രപാലകന്മാര്‍ക്കും ശമര്യയിലേക്ക് എഴുത്തുകളെ എഴുതി അയച്ചത് എന്തെന്നാൽ:
Malayalam Bible POC-ML 2013
ആഹാബിന് സമരിയായില്‍ എഴുപതു പുത്രന്‍മാരുണ്ടായിരുന്നു. യേഹു, നഗരാധിപന്‍മാര്‍ക്കും ശ്രഷ്‌ഠന്‍മാര്‍ക്കും ആഹാബിന്‍െറ പുത്രന്‍മാരുടെ രക്‌ഷിതാക്കള്‍ക്കും സമരിയായിലേക്കു കത്തുകള്‍ അയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശമര്യയിൽ ആഹാബിന് എഴുപതു പുത്രന്മാരുണ്ടായിരുന്നു. അതിനാൽ യേഹു യെസ്രീലിലെ ഉദ്യോഗസ്ഥന്മാർക്കും നേതാക്കന്മാർക്കും ആഹാബിന്റെ പുത്രന്മാരുടെ രക്ഷാകർത്താക്കൾക്കും കത്തുകളെഴുതി അവരുടെപേരിൽ ശമര്യയിലേക്കു കൊടുത്തയച്ചു. അദ്ദേഹം അതിൽ ഇപ്രകാരമെഴുതിയിരുന്നു: