2 Kings 10:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മാര്‍ഗമധ്യേ ‘ആട്ടിടയന്മാരുടെ താവളം’ എന്നറിയപ്പെടുന്ന സ്ഥലത്തെത്തിയപ്പോള്‍ യേഹൂ യെഹൂദാരാജാവായ അഹസ്യായുടെ ചാര്‍ച്ചക്കാരെ കണ്ടു. “നിങ്ങള്‍ ആരാണ്” എന്ന് അയാള്‍ ചോദിച്ചു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ അഹസ്യായുടെ ചാര്‍ച്ചക്കാരാണ്; രാജാവിനെയും രാജ്ഞിയുടെ പുത്രന്മാരെയും മറ്റു രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിക്കാന്‍ പോകുകയാണ്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ടു: നിങ്ങൾ ആർ എന്നു ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‌വാൻ പോകയാകുന്നു എന്നു അവർ പറഞ്ഞു.
Malayalam 1992 MBSI
യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ടുനിങ്ങള്‍ ആര്‍ എന്നു ചോദിച്ചു. ഞങ്ങള്‍ അഹസ്യാവിന്റെ സഹോദരന്മാര്‍; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‍വാന്‍ പോകയാകുന്നു എന്നു അവര്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ട്: “നിങ്ങൾ ആർ” എന്ന് ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെയും രാജ്ഞിയുടെയും മക്കളെ വന്ദനം ചെയ്യുവാൻ പോകുകയാകുന്നു” എന്ന് അവർ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേഹൂ യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ട്: നിങ്ങള്‍ ആര്‍ എന്നു ചോദിച്ചു. ഞങ്ങള്‍ അഹസ്യാവിന്റെ സഹോദരന്മാര്‍; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‍വാന്‍ പോകയാകുന്നു എന്ന് അവര്‍ പറഞ്ഞു.
Malayalam Bible POC-ML 2013
മാര്‍ഗമധ്യേ ആട്ടിടയന്‍മാരുടെ ബത്തെക്കെദില്‍ എത്തിയപ്പോള്‍ യൂദാരാജാവായ അഹസിയായുടെ ബന്‌ധുക്കളെ കണ്ടുമുട്ടി. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ആരാണ്? അവര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ അഹസിയായുടെ ബന്‌ധുക്കളാണ്. ഞങ്ങള്‍ രാജ്‌ഞീപുത്രന്‍മാരെയും മറ്റു കുമാരന്‍മാരെയും സന്‌ദര്‍ശിക്കാന്‍ വന്നതാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം യെഹൂദാരാജാവായിരുന്ന അഹസ്യാവിന്റെ ചില ബന്ധുജനങ്ങളെ കണ്ടുമുട്ടി. “നിങ്ങൾ ആരാണ്?” അദ്ദേഹം അവരോടു ചോദിച്ചു. അവർ പറഞ്ഞു: “ഞങ്ങൾ അഹസ്യാവിന്റെ ബന്ധുക്കളാണ്. രാജാവിന്റെയും രാജമാതാവിന്റെയും കുടുംബാംഗങ്ങളെക്കണ്ട് അഭിവാദ്യംചെയ്യുന്നതിനായി ഞങ്ങൾ വന്നിരിക്കുന്നു.”