2 Kings 10:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അവരെ ജീവനോടെ പിടിക്കുക” യേഹൂ കല്പിച്ചു. അനുചരന്മാര്‍ അവരെ പിടിച്ചു; അവരെ നാല്പത്തിരണ്ടു പേരെയും ബെത്ത്-ഖേദിലെ കിണറ്റിനരികില്‍വച്ചു വധിച്ചു; ഒരാള്‍ പോലും ശേഷിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ അവൻ: അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു; അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കൽവെച്ചു കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
Malayalam 1992 MBSI
അപ്പോള്‍ അവന്‍ അവരെ ജീവനോടെ പിടിപ്പിന്‍ എന്നു കല്പിച്ചു; അവര്‍ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കല്‍വെച്ചു കൊന്നു; അവരില്‍ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ അവൻ: “അവരെ ജീവനോടെ പിടിക്കുവിൻ” എന്ന് കല്പിച്ചു; അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീടിന്റെ കളത്തിൽവച്ച് കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ അവന്‍: അവരെ ജീവനോടെ പിടിപ്പിന്‍ എന്നു കല്പിച്ചു; അവര്‍ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടു പേരെയും രോമം കത്രിക്കുന്ന വീട്ടിന്‍റെ കളത്തിങ്കൽ വച്ചു കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: അവരെ ജീവനോടെ പിടിക്കുവിന്‍. അവര്‍ അവരെ പിടിച്ചു ബത്തെക്കെദിലെ കിണറ്റിന്‍കരയില്‍വച്ചു വധിച്ചു. അവര്‍ നാല്‍പത്തിരണ്ടു പേരുണ്ടായിരുന്നു. ആരും അവശേഷിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവരെ ജീവനോടെ പിടിക്കുക!” എന്ന് അദ്ദേഹം ആജ്ഞാപിച്ചു. അദ്ദേഹത്തിന്റെ ആളുകൾ അവരെ ജീവനോടെ പിടിച്ച് ബെയ്ത്ത്-എഖെദ് എന്ന കിണറിന് അടുത്തുവെച്ച് നാൽപ്പത്തിരണ്ടുപേരെയും സംഹരിച്ചുകളഞ്ഞു. ഒരുവനെപ്പോലും അദ്ദേഹം ശേഷിപ്പിച്ചില്ല.