2 Kings 10:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേഹൂ അവിടെനിന്നു പുറപ്പെട്ടു; വഴിയില്‍വച്ചു രേഖാബിന്‍റെ പുത്രനായ യോനാദാബിനെ കണ്ടു. യേഹൂ അയാളെ സ്വീകരിച്ചു കൊണ്ടു പറഞ്ഞു: “ഞാന്‍ നിന്നോട് ആത്മാര്‍ഥത പുലര്‍ത്തുന്നതുപോലെ എന്നോട് ആത്മാര്‍ഥമായി വര്‍ത്തിക്കുമോ?” “ഉവ്വ്, ഞാന്‍ അങ്ങനെ വര്‍ത്തിക്കും” യോനാദാബ് പ്രതിവചിച്ചു. “അങ്ങനെയെങ്കില്‍ എനിക്കു കൈ തരിക” യേഹൂ പറഞ്ഞു. അയാള്‍ കൈ കൊടുത്തു. യേഹൂ അയാളെ തന്‍റെ രഥത്തില്‍ കയറ്റി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവിടെനിന്നു പുറപ്പെട്ടപ്പോൾ തന്നെ എതിരേല്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടു: എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാർത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവൻ കൈ കൊടുത്തു; അവൻ അവനെ തന്റെ രഥത്തിൽ കയറ്റി.
Malayalam 1992 MBSI
അവന്‍ അവിടെനിന്നു പുറപ്പെട്ടപ്പോള്‍ തന്നെ എതിരേല്പാന്‍ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടുഎന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാര്‍ത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കില്‍ കൈ തരിക. അവന്‍ കൈ കൊടുത്തു; അവന്‍ അവനെ തന്റെ രഥത്തില്‍ കയറ്റി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവിടെനിന്ന് പുറപ്പെട്ടപ്പോൾ തന്നെ എതിരേല്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ട് വന്ദനം ചെയ്ത് അവനോട്: “എന്റെ ഹൃദയം നിന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാർത്ഥമായിരിക്കുന്നുവോ?” എന്ന് ചോദിച്ചു. അതിന് യോനാദാബ്: “അതെ” എന്ന് പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവൻ കൈ കൊടുത്തു; അവൻ അവനെ തന്റെ രഥത്തിൽ കയറ്റി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവിടെനിന്നു പുറപ്പെട്ടപ്പോള്‍ തന്നെ എതിരേല്പാന്‍ വരുന്ന രേഖാബിന്‍റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്ത് അവനോട്: എന്‍റെ ഹൃദയം നിന്‍റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നതുപോലെ നിന്‍റെ ഹൃദയം പരമാര്‍ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിനു യോനാദാബ് അതേ എന്നു പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവന്‍ കൈ കൊടുത്തു; അവന്‍ അവനെ തന്‍റെ രഥത്തിൽ കയറ്റി.
Malayalam Bible POC-ML 2013
യേഹു അവിടെനിന്നു പുറപ്പെട്ടപ്പോള്‍, തന്നെ സന്‌ദര്‍ശിക്കാന്‍ വരുന്ന റക്കാബിന്‍െറ പുത്രന്‍യഹൊനാദാബിനെ കണ്ടു മംഗളമാശംസിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞു: എനിക്കു നിന്നോടുള്ളതുപോലെ നിനക്ക്‌ എന്നോടു വിശ്വസ്‌തതയുണ്ടോ?യഹൊനാദാബ്‌ മറുപടി പറഞ്ഞു: ഉവ്വ്‌; യേഹു പ്രതിവചിച്ചു. അങ്ങനെയെങ്കില്‍ കൈ തരുക. അവന്‍ കൈകൊടുത്തു. ഉടനെ, യേഹു അവനെ തന്‍െറ രഥത്തില്‍ കയറ്റി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടം വിട്ടുപോയപ്പോൾ അദ്ദേഹം രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടുമുട്ടി. അദ്ദേഹം യേഹുവിനെ കാണുന്നതിനു വരികയായിരുന്നു. യേഹു അദ്ദേഹത്തെ അഭിവാദ്യം ചെയ്തിട്ട് ചോദിച്ചു: “എനിക്കു നിന്നോടുള്ള ഹൃദയൈക്യം നിനക്ക് എന്റെനേരേ ഉണ്ടോ?” “ഉണ്ട്,” എന്നു യോനാദാബ് മറുപടി പറഞ്ഞു. “എങ്കിൽ കൈതരിക,” എന്ന് യേഹു പറഞ്ഞു. അദ്ദേഹം അപ്രകാരംചെയ്തു. യേഹു അദ്ദേഹത്തെ തന്റെ രഥത്തിലേക്ക് പിടിച്ചുകയറ്റി.