2 Kings 10:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശമര്യയിലെത്തിയപ്പോള്‍ ആഹാബിന്‍റെ വംശത്തില്‍ അവിടെ ശേഷിച്ചിരുന്നവരെയെല്ലാം യേഹൂ വധിച്ചു. ഇങ്ങനെ സംഭവിക്കും എന്ന് സര്‍വേശ്വരന്‍ ഏലിയാ പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശമര്യയിൽ എത്തിയപ്പോൾ അവൻ ശമര്യയിൽ ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.
Malayalam 1992 MBSI
ശമര്‍യ്യയില്‍ എത്തിയപ്പോള്‍ അവന്‍ ശമര്‍യ്യയില്‍ ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശമര്യയിൽ എത്തിയപ്പോൾ അവൻ ശമര്യയിൽ ആഹാബ് ഗൃഹത്തിൽ ശേഷിച്ചവരെ എല്ലാം യഹോവ ഏലീയാവിനോട് അരുളിച്ചെയ്ത വചനപ്രകാരം സംഹരിച്ചുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശമര്യയിൽ എത്തിയപ്പോള്‍ അവന്‍ ശമര്യയിൽ ആഹാബിനു ശേഷിച്ചവരെയൊക്കെയും യഹോവ ഏലീയാവോട് അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ സമരിയായിലെത്തിയപ്പോള്‍ ആഹാബിന്‍െറ ഭവനത്തില്‍ അവശേഷിച്ചിരുന്നവരെ സംഹരിച്ചു. കര്‍ത്താവ് ഏലിയായിലൂടെ അരുളിച്ചെയ്‌തത് അങ്ങനെ നിറവേറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേഹു ശമര്യയിലെത്തിയപ്പോൾ ആഹാബിന്റെ കുടുംബത്തിൽ അവശേഷിച്ചിരുന്ന സകലരെയും അദ്ദേഹം കൊന്നുകളഞ്ഞു. ഏലിയാവിനോട് യഹോവ അരുളിച്ചെയ്ത വചനപ്രകാരം യേഹു അവരെ ഉന്മൂലനംചെയ്തു.