2 Kings 10:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ബാലിന്‍റെ സകല പ്രവാചകന്മാരെയും ആരാധകരെയും പുരോഹിതന്മാരെയും വിളിച്ചുകൂട്ടുക; ആരും വരാതിരിക്കരുത്. ഞാന്‍ ബാലിന് ഒരു മഹായാഗം അര്‍പ്പിക്കാന്‍ പോകുകയാണ്; പങ്കെടുക്കാതിരിക്കുന്നവര്‍ ജീവനോടെ ശേഷിക്കയില്ല.” ബാലിന്‍റെ ആരാധകരെയെല്ലാം വധിക്കാന്‍ യേഹൂ പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു അത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ബാലിന്റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുതു; ഞാൻ ബാലിന്നു ഒരു മഹായാഗം കഴിപ്പാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാൽ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
Malayalam 1992 MBSI
ആകയാല്‍ ബാലിന്റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കല്‍ വരുത്തുവിന്‍; ഒരുത്തനും വരാതിരിക്കരുതു; ഞാന്‍ ബാലിന്നു ഒരു മഹായാഗം കഴിപ്പാന്‍ പോകുന്നു; വരാത്തവര്‍ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാല്‍ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ആകയാൽ ബാലിന്റെ സകലപ്രവാചകന്മാരെയും സകലദാസന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുത്; ഞാൻ ബാലിന് ഒരു മഹായാഗം കഴിപ്പാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല” എന്ന് കല്പിച്ചു; എന്നാൽ ബാലിന്റെ ആരാധനക്കാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ ബാലിന്‍റെ സകല പ്രവാചകന്മാരെയും സകല പൂജകന്മാരെയും സകല പുരോഹിതന്മാരെയും എന്‍റെ അടുക്കൽ വരുത്തുവിന്‍; ഒരുത്തനും വരാതിരിക്കരുത്; ഞാന്‍ ബാലിന് ഒരു മഹായാഗം കഴിപ്പാന്‍ പോകുന്നു; വരാത്തവര്‍ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാൽ ബാലിന്‍റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
Malayalam Bible POC-ML 2013
അതിനാല്‍, ബാലിന്‍െറ പ്രവാചകന്‍മാരെയും ആരാധകന്‍മാരെയും പുരോഹിതന്‍മാരെയും ഒന്നൊഴിയാതെ എന്‍െറ അടുക്കല്‍ ഒരുമിച്ചുകൂട്ടുവിന്‍. ഞാന്‍ ബാലിന്‌ ഒരു വലിയ ബലി സമര്‍പ്പിക്കും. വരാത്തവന്‍ വധിക്കപ്പെടും. ബാലിന്‍െറ ആരാധകന്‍മാരെ നശിപ്പിക്കാന്‍ യേഹു പ്രയോഗി ച്ചതന്ത്രമായിരുന്നു ഇത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾത്തന്നെ ബാലിന്റെ സകലപ്രവാചകന്മാരെയും സകലശുശ്രൂഷകരെയും സകലപുരോഹിതന്മാരെയും വിളിച്ചുവരുത്തുക. ഞാൻ ബാലിന് ഒരു മഹായാഗം കഴിക്കാൻപോകുന്നു. അതിനാൽ ഒരുവൻപോലും വിട്ടുനിൽക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളണം. ഇവിടെ വരാൻ കഴിയാതെപോകുന്ന ഒരുവനും പിന്നെ ജീവിച്ചിരിക്കുകയില്ല.” എന്നാൽ ബാലിന്റെ ശുശ്രൂഷകരെ സംഹരിക്കേണ്ടതിന് യേഹു കൗശലം പ്രയോഗിക്കുകയായിരുന്നു.