2 Kings 10:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് രേഖാബിനെ പുത്രനായ യോനാദാബിനോടുകൂടി യേഹൂ ബാലിന്‍റെ ദേവാലയത്തില്‍ പ്രവേശിച്ചു. അവന്‍ അവിടെയുള്ളവരോടു പറഞ്ഞു: “ബാലിന്‍റെ ആരാധകരല്ലാതെ സര്‍വേശ്വരന്‍റെ ആരാധകരാരും ഇവിടെയില്ല എന്ന് ഉറപ്പുവരുത്തുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിൽ കടന്നു ബാലിന്റെ പൂജകന്മാരോടു: ബാലിന്റെ പൂജകന്മാർ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാർ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിന്നു തിരഞ്ഞുനോക്കുവിൻ എന്നു കല്പിച്ചു.
Malayalam 1992 MBSI
പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തില്‍ കടന്നു ബാലിന്റെ പൂജകന്മാരോടുബാലിന്റെ പൂജകന്മാര്‍ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാര്‍ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിന്നു തിരഞ്ഞു നോക്കുവിന്‍ എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിൽ കടന്ന് ബാലിന്റെ ആരാധനക്കാരോട്: “ബാലിന്റെ ആരാധനക്കാർ അല്ലാതെ യഹോവയുടെ ആരാധനക്കാർ ആരും ഇവിടെ ഇല്ല എന്ന് ഉറപ്പാക്കുവീൻ” എന്ന് കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യേഹൂവും രേഖാബിന്‍റെ മകനായ യോനാദാബും ബാലിന്‍റെ ക്ഷേത്രത്തിൽ കടന്നു ബാലിന്‍റെ പൂജകന്മാരോട്: ബാലിന്‍റെ പൂജകന്മാര്‍ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാര്‍ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിനു തിരഞ്ഞുനോക്കുവിന്‍ എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
തുടര്‍ന്ന്‌യേഹു റക്കാബിന്‍െറ പുത്രനായയഹൊനാദാബുമൊത്ത്‌ ബാലിന്‍െറ ആലയത്തില്‍ പ്രവേശിച്ചു. അവന്‍ ബാലിന്‍െറ ആരാധകരോടു പറഞ്ഞു: ഇവിടെ ബാലിന്‍െറ ആരാധക രല്ലാതെ കര്‍ത്താവിന്‍െറ ദാസന്‍മാര്‍ ആരുമില്ലെന്ന്‌ ഉറപ്പുവരുത്തുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ യേഹുവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. യേഹു ബാലിന്റെ ശുശ്രൂഷകരോട്: “നിങ്ങൾ ചുറ്റും നോക്കി, ബാലിന്റെ ശുശ്രൂഷകന്മാരല്ലാതെ യഹോവയുടെസേവകർ ആരും നിങ്ങളുടെകൂടെ ഇല്ലെന്ന് ഉറപ്പുവരുത്തുക” എന്ന് ആജ്ഞാപിച്ചു.