2 Kings 10:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ബാലിന് ഹോമയാഗങ്ങളും മറ്റു ബലികളും അര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. എണ്‍പതു പേരെ യേഹൂ പുറത്തു കാവല്‍ നിര്‍ത്തിയിരുന്നു. അവരോടു പറഞ്ഞിരുന്നു: “ഞാന്‍ ഏല്പിച്ചുതരുന്നവരില്‍ ആരെങ്കിലും രക്ഷപെടാന്‍ അനുവദിച്ചാല്‍ അവന്‍ തന്‍റെ സ്വന്തം ജീവന്‍ പകരം നല്‌കേണ്ടിവരും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാൻ അകത്തു ചെന്നശേഷം യേഹൂ പുറത്തു എണ്പതുപേരെ നിർത്തി: ഞാൻ നിങ്ങളുടെ കയ്യിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുത്തൻ ചാടിപ്പോയാൽ അവന്റെ ജീവന്നു പകരം അവനെ വിട്ടയച്ചവന്റെ ജീവൻ ആയിരിക്കും എന്നു കല്പിച്ചു.
Malayalam 1992 MBSI
അവര്‍ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാന്‍ അകത്തു ചെന്നശേഷം യേഹൂ പുറത്തു എണ്പതു പേരെ നിര്‍ത്തിഞാന്‍ നിങ്ങളുടെ കയ്യില്‍ ഏല്പിക്കുന്ന ആളുകളില്‍ ഒരുത്തന്‍ ചാടിപ്പോയാല്‍ അവന്റെ ജീവന്നു പകരം അവനെ വിട്ടയച്ചവന്റെ ജീവന്‍ ആയിരിക്കും എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിക്കുവാൻ അകത്ത് ചെന്നശേഷം യേഹൂ പുറത്ത് എൺപതുപേരെ നിർത്തി: “ഞാൻ നിങ്ങളുടെ കയ്യിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുവൻ രക്ഷപെട്ടാൽ നിങ്ങളുടെ ജീവൻ അവന്റെ ജീവന് പകരമായിരിക്കും” എന്ന് കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാന്‍ അകത്തു ചെന്നശേഷം യേഹൂ പുറത്ത് എണ്‍പത് പേരെ നിര്‍ത്തി: ഞാന്‍ നിങ്ങളുടെ കൈയിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുത്തന്‍ ചാടിപ്പോയാൽ അവന്‍റെ ജീവനു പകരം അവനെ വിട്ടയച്ചവന്‍റെ ജീവന്‍ ആയിരിക്കും എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
അനന്തരം, യേഹു കാഴ്‌ചകളും ദഹനബലികളും അര്‍പ്പിക്കുന്നതിന്‌ ഒരുങ്ങി. അവന്‍ എണ്‍പതുപേരെ പുറത്തു നിര്‍ത്തിയിരുന്നു. അവരോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: ഞാന്‍ ഏല്‍പിച്ചുതരുന്ന ആരെയെങ്കിലും രക്‌ഷപെ ടാന്‍ അനുവദിക്കുന്നവന്‍ തന്‍െറ ജീവന്‍ നല്‍കേണ്ടിവരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബലികളും ഹോമയാഗങ്ങളും കഴിക്കുന്നതിനായി അവർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. യേഹു തന്റെ ആളുകളിൽ എൺപതുപേരെ ആലയത്തിനു പുറത്തു നിർത്തിയിരുന്നു. “ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്ന ആളുകളിൽ ഒരുവനെങ്കിലും ജീവനോടെ രക്ഷപ്പെട്ടാൽ നിങ്ങളുടെ ജീവൻ അവന്റെ ജീവനു പകരമായിരിക്കും,” എന്നുള്ള താക്കീതും അവർക്കു കൊടുത്തിരുന്നു.