2 Kings 10:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാഗം തീര്‍ന്നപ്പോള്‍ അകമ്പടിസേവകരോടും കാവല്‌ക്കാരോടും യേഹൂ കല്പിച്ചു: “നിങ്ങള്‍ അകത്തു പ്രവേശിച്ച് അവരെ കൊല്ലുക; ഒരാള്‍പോലും രക്ഷപെടരുത്.” അവര്‍ ബാലിന്‍റെ ആരാധകരെയെല്ലാം സംഹരിച്ചശേഷം അവരെ പുറത്തേക്കു വലിച്ചെറിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹോമയാഗം കഴിച്ചുതീർന്നപ്പോൾ യേഹൂ അകമ്പടികളോടും പടനായകന്മാരോടും: അകത്തു കടന്നു അവരെ കൊല്ലുവിൻ; ഒരുത്തനും പുറത്തു പോകരുതു എന്നു കല്പിച്ചു. അങ്ങനെ അവർ വാളിന്റെ വായ്ത്തലയാൽ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്തു എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്നു
Malayalam 1992 MBSI
ഹോമയാഗം കഴിച്ചുതീര്‍ന്നപ്പോള്‍ യേഹൂ അകമ്പടികളോടും പടനായകന്മാരോടുംഅകത്തു കടന്നു അവരെ കൊല്ലുവിന്‍; ഒരുത്തനും പുറത്തു പോകരുതു എന്നു കല്പിച്ചു. അങ്ങനെ അവര്‍ വാളിന്റെ വായ്ത്തലയാല്‍ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്തു എറിഞ്ഞുകളഞ്ഞു; ബാല്‍ക്ഷേത്രത്തിന്റെ നഗരത്തില്‍ ചെന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹോമയാഗം കഴിച്ചുതീർന്നപ്പോൾ യേഹൂ കാവൽക്കാരോടും പടനായകന്മാരോടും: “അകത്ത് കടന്ന് അവരെ കൊല്ലുവിൻ; ഒരുത്തനും പുറത്ത് പോകരുത്” എന്ന് കല്പിച്ചു. അങ്ങനെ അവർ വാളിന്റെ വായ്ത്തലയാൽ അവരെ കൊന്നു; കാവൽക്കാരും പടനായകന്മാരും അവരെ പുറത്ത് എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്ന്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹോമയാഗം കഴിച്ചുതീര്‍ന്നപ്പോള്‍ യേഹൂ അകമ്പടികളോടും പടനായകന്മാരോടും: അകത്തു കടന്ന് അവരെ കൊല്ലുവിന്‍; ഒരുത്തനും പുറത്ത് പോകരുത് എന്നു കല്പിച്ചു. അങ്ങനെ അവര്‍ വാളിന്‍റെ വായ്ത്തലയാൽ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്ത് എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്ന്
Malayalam Bible POC-ML 2013
ദഹനബലി അര്‍പ്പിച്ചുകഴിഞ്ഞയുടനെ യേഹു അംഗരക്‌ഷകന്‍മാരോടും സേവ കന്‍മാരോടും പറഞ്ഞു: ഉള്ളില്‍ക്കടന്ന് അവരെ വധിക്കുക. ആരും രക്‌ഷപെടരുത്. അവര്‍ അവരെ വാളിനിരയാക്കി വെളിയിലെറിഞ്ഞതിനുശേഷം
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹോമയാഗം കഴിച്ചുതീർന്ന ഉടനെ യേഹു അംഗരക്ഷകരോടും കാര്യസ്ഥന്മാരോടും കൽപ്പിച്ചു: “അകത്തുകടന്ന് അവരെ വധിക്കുക; ഒരുത്തൻപോലും രക്ഷപ്പെടരുത്.” അംഗരക്ഷകരും ഉദ്യോഗസ്ഥന്മാരും അവരെ വാളാൽ വെട്ടി മൃതശരീരങ്ങൾ പുറത്തേക്കെറിഞ്ഞു. പിന്നെ അവർ ബാൽക്ഷേത്രത്തിന്റെ ശ്രീകോവിലിൽ കടന്നു.