2 Kings 10:31 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ യേഹൂ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ധര്‍മശാസനങ്ങള്‍ പൂര്‍ണഹൃദയത്തോടെ അനുസരിച്ചുനടന്നില്ല. ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യെരോബെയാമിന്‍റെ വഴികളില്‍നിന്ന് അയാള്‍ പിന്മാറിയതുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.
Malayalam 1992 MBSI
എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂര്‍ണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവന്‍ വിട്ടുമാറിയതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടുകൂടി നടക്കുന്നതിന് ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും യേഹൂ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂര്‍ണമനസ്സോടെ നടക്കുന്നതിനു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെകൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്‍റെ പാപങ്ങളെ അവന്‍ വിട്ടുമാറിയതുമില്ല.
Malayalam Bible POC-ML 2013
എന്നാല്‍, യേഹു പൂര്‍ണഹൃദയത്തോടെ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നിയമത്തില്‍ വ്യാപരിക്കാന്‍ ശ്രദ്‌ധിച്ചില്ല. ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യി ച്ചപാപങ്ങളില്‍നിന്ന്‌ അവന്‍ പിന്‍മാറിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും യേഹു പൂർണഹൃദയത്തോടെ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നില്ല. യൊരോബെയാമിന്റെ പാപങ്ങളിൽനിന്ന്—അയാൾ ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്നുതന്നെ—അയാൾ വിട്ടുമാറിയതുമില്ല.