2 Kings 10:32 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ കാലത്ത് സര്‍വേശ്വരന്‍ ഇസ്രായേല്‍ദേശത്തിന്‍റെ ചില ഭാഗങ്ങള്‍ നീക്കിക്കളയാന്‍ തുടങ്ങി. സിറിയാരാജാവായ ഹസായേല്‍ ഇസ്രായേലിന്‍റെ അതിര്‍ത്തി പ്രദേശങ്ങളെ ആക്രമിച്ചു കീഴടക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ കാലത്തു യഹോവ യിസ്രായേലിനെ കുറെച്ചുകളവാൻ തുടങ്ങി; ഹസായേൽ യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.
Malayalam 1992 MBSI
ആ കാലത്തു യഹോവ യിസ്രായേലിനെ കുറെച്ചുകളവാന്‍ തുടങ്ങി; ഹസായേല്‍ യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ കാലത്ത് യഹോവ യിസ്രായേൽ രാജ്യത്തിന്റെ ചില ഭാഗങ്ങൾ മുറിച്ചുകളവാൻ തുടങ്ങി; ഹസായേൽ യിസ്രായേലിന്റെ അതിരുകളില്ലായിടവും അവരെ തോല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ കാലത്ത് യഹോവ യിസ്രായേലിനെ കുറച്ചുകളവാന്‍ തുടങ്ങി; ഹസായേൽ യിസ്രായേലിന്‍റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.
Malayalam Bible POC-ML 2013
അക്കാലത്ത്‌ കര്‍ത്താവ്‌ ഇസ്രായേലിന്‍െറ ഭാഗങ്ങളെ വിച്‌ഛേദിച്ചു തുടങ്ങി. ഹസായേല്‍ ഇസ്രായേലിനെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരാജയപ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അക്കാലത്ത് യഹോവ ഇസ്രായേലിനെ, എണ്ണത്തിൽ കുറച്ചുകളയാൻ തുടങ്ങി. ഹസായേൽ ഇസ്രായേലിന്റെ ചില പ്രദേശങ്ങൾ കീഴ്പ്പെടുത്തി,