2 Kings 10:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോര്‍ദ്ദാന്‍റെ കിഴക്കുവശം മുതല്‍ അര്‍ന്നോന്‍നദിയുടെ താഴ്വരയിലുള്ള അരോവേര്‍ പട്ടണംവരെയുള്ള പ്രദേശങ്ങള്‍ അതായത് ഗാദ്, രൂബേന്‍, മനശ്ശെ എന്നീ ഗോത്രക്കാര്‍ പാര്‍ത്തിരുന്ന ഗിലെയാദ്, ബാശാന്‍ പ്രദേശങ്ങള്‍ അവന്‍ പിടിച്ചടക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യോർദ്ദാന്നു കിഴക്കു ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അർന്നോൻതോട്ടിന്നരികെയുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും തന്നേ.
Malayalam 1992 MBSI
അവന്‍ യോര്‍ദ്ദാന്നു കിഴക്കു ഗാദ്യര്‍, രൂബേന്യര്‍, മനശ്ശേയര്‍ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അര്‍ന്നോന്‍ തോട്ടിന്നരികെയുള്ള അരോവേര്‍ മുതല്‍ ഗിലെയാദും ബാശാനും തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യോർദ്ദാന് കിഴക്ക് ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി; അർന്നോൻതോട്ടിനരികെയുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യോര്‍ദ്ദാനു കിഴക്കു ഗാദ്യര്‍, രൂബേന്യര്‍, മനശ്ശേയര്‍ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അര്‍ന്നോന്‍തോട്ടിനരികെയുള്ള അരോവേര്‍മുതൽ ഗിലെയാദും ബാശാനുംതന്നെ.
Malayalam Bible POC-ML 2013
കിഴക്ക്‌ ജോര്‍ദാന്‍മുതല്‍ ഗിലയാദ്‌ ദേശം മുഴുവനും ഗാദിന്‍െറയും റൂബന്‍െറയും മനാസ്‌സെയുടെയും പ്രദേശങ്ങളും അര്‍ണോന്‍െറ താഴ്‌വ രയ്‌ക്കു സമീപമുള്ള അരോവര്‍ മുതല്‍, ഗിലയാദും ബാഷാനുംവരെയും അവന്‍ കീഴടക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോർദാനു കിഴക്ക് ഗാദിന്റെയും രൂബേന്റെയും മനശ്ശെയുടെയും പ്രദേശങ്ങൾ ആയ ഗിലെയാദ് ദേശംമുഴുവനും അർന്നോൻ മലയിടുക്കിനടുത്തുള്ള അരോയേർമുതൽ ഗിലെയാദും ബാശാനുംവരെയുള്ള ദേശവും ഹസായേൽ കീഴ്പ്പെടുത്തി.