2 Kings 10:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ യേഹൂ അവര്‍ക്കു വീണ്ടുമെഴുതി: “നിങ്ങള്‍ ഞാന്‍ പറയുന്നതു അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെ യജമാനന്‍റെ പുത്രന്മാരുടെ ശിരസ്സുകളുമായി നാളെ ഈ നേരത്ത് ജെസ്രീലില്‍ എന്‍റെ അടുക്കല്‍ വരിക.” എഴുപതു രാജകുമാരന്മാരും നഗരപ്രമാണികളായ രക്ഷിതാക്കളുടെ സംരക്ഷണത്തിലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ രാജകുമാരന്മാർ എഴുപതു പേരും തങ്ങളെ വളർത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.
Malayalam 1992 MBSI
എന്നാല്‍ രാജകുമാരന്മാര്‍ എഴുപതു പേരും തങ്ങളെ വളര്‍ത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ രാജകുമാരന്മാർ എഴുപത് പേരും തങ്ങളെ വളർത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ രാജകുമാരന്മാര്‍ എഴുപതു പേരും തങ്ങളെ വളര്‍ത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.
Malayalam Bible POC-ML 2013
അപ്പോള്‍ അവന്‍ വീണ്ടും അവര്‍ക്കു കത്തെഴുതി: നിങ്ങള്‍ എന്‍െറ പക്‌ഷംചേര്‍ന്ന്‌ എന്നെ അനുസരിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെയജമാനപുത്രന്‍മാരുടെ ശിര സ്‌സുകളുമായി നാളെ ഈ നേരത്ത്‌ ജസ്രലില്‍ എന്‍െറ അടുക്കല്‍ വരുവിന്‍. രാജ പുത്രന്‍മാര്‍ എഴുപതുപേരും രക്‌ഷാകര്‍ത്താക്കളായ നഗരപ്രമാണികളോടുകൂടെ ആയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യേഹു അവർക്കു രണ്ടാമതും ഒരു എഴുത്തെഴുതി. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “നിങ്ങൾ എന്റെ പക്ഷംചേർന്ന് ഞാൻ പറയുന്നത് അനുസരിക്കുമെങ്കിൽ, നാളെ രാവിലെ ഈ നേരമാകുമ്പോഴേക്കും നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തലകൾ യെസ്രീലിൽ എന്റെ അടുക്കൽ കൊണ്ടുവരിക!” രാജകുമാരന്മാർ എഴുപതുപേരും അവരെ വളർത്തുന്ന നഗരപ്രമാണിമാരോടുകൂടെ ആയിരുന്നു.