2 Kings 10:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഴുത്തു കിട്ടിയപ്പോള്‍ ആ എഴുപതു രാജകുമാരന്മാരെയും വധിച്ച് അവരുടെ ശിരസ്സുകള്‍ കുട്ടകളിലാക്കി ജെസ്രീലില്‍ യേഹൂവിന്‍റെ അടുക്കല്‍ എത്തിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ എഴുത്തു അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ രാജകുമാരന്മാരെ എഴുപതുപേരെയും പിടിച്ചു കൊന്നു അവരുടെ തല കൊട്ടയിൽ ആക്കി യിസ്രെയേലിൽ അവന്റെ അടുക്കൽ കൊടുത്തയച്ചു.
Malayalam 1992 MBSI
ഈ എഴുത്തു അവരുടെ അടുക്കല്‍ എത്തിയപ്പോള്‍ അവര്‍ രാജകുമാരന്മാരെ എഴുപതുപേരെയും പിടിച്ചു കൊന്നു അവരുടെ തലകൊട്ടയില്‍ ആക്കി യിസ്രെയേലില്‍ അവന്റെ അടുക്കല്‍ കൊടുത്തയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ എഴുത്ത് അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ രാജകുമാരന്മാരെ എഴുപതുപേരെയും കൊന്ന് അവരുടെ തല കൊട്ടയിൽ ആക്കി യിസ്രായേലിൽ അവന്റെ അടുക്കൽ കൊടുത്തയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ എഴുത്ത് അവരുടെ അടുക്കൽ എത്തിയപ്പോള്‍ അവര്‍ രാജകുമാരന്മാരെ എഴുപത് പേരെയും പിടിച്ചു കൊന്ന് അവരുടെ തല കുട്ടയിൽ ആക്കി യിസ്രെയേലിൽ അവന്റെ അടുക്കൽ കൊടുത്തയച്ചു.
Malayalam Bible POC-ML 2013
കത്തുകിട്ടിയപ്പോള്‍ അവര്‍ രാജാവിന്‍െറ എഴുപതു പുത്രന്‍മാരെയും വധിച്ച് ശിരസ്‌സുകള്‍ കുട്ടകളിലാക്കി ജസ്രലില്‍ അവന്‍െറ അടുത്തേക്ക് അയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ കത്തു കിട്ടിയപ്പോൾ അവർ രാജകുമാരന്മാരെ എല്ലാവരെയും പിടിച്ചുകൊന്നു; അവരുടെ തല അവർ കുട്ടയിലാക്കി യെസ്രീലിൽ യേഹുവിനു കൊടുത്തയച്ചു.
Recommended Reading