2 Kings 10:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രഭാതമായപ്പോള്‍ അയാള്‍ പുറത്തുവന്നു ജനങ്ങളോടു പറഞ്ഞു: “നിങ്ങള്‍ കുറ്റക്കാരല്ല; എന്‍റെ യജമാനനെതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തെ വധിച്ചതു ഞാന്‍ തന്നെയാണ്.” “എന്നാല്‍ ആരാണ് ഇവരെയെല്ലാം വധിച്ചത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിറ്റെന്നാൾ രാവിലെ അവൻ പുറത്തു ചെന്നുനിന്നു സർവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെ ഒക്കെയും കൊന്നതു ആർ?
Malayalam 1992 MBSI
പിറ്റെന്നാള്‍ രാവിലെ അവന്‍ പുറത്തു ചെന്നുനിന്നു സര്‍വ്വജനത്തോടും പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ നീതിമാന്മാര്‍; ഞാനോ എന്റെ യജമാനന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നു കളഞ്ഞു; എന്നാല്‍ ഇവരെ ഒക്കെയും കൊന്നതു ആര്‍?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിറ്റെന്നാൾ രാവിലെ അവൻ പുറത്തു ചെന്നുനിന്ന് സർവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെ ഒക്കെയും കൊന്നത് ആർ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിറ്റന്നാള്‍ രാവിലെ അവന്‍ പുറത്ത് ചെന്നുനിന്നു സര്‍വജനത്തോടും പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ നീതിമാന്മാര്‍; ഞാനോ എന്‍റെ യജമാനനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെയൊക്കെയും കൊന്നത് ആര്‍?
Malayalam Bible POC-ML 2013
പ്രഭാതത്തില്‍ അവന്‍ പുറത്തുവന്നു ജനത്തോടു പറഞ്ഞു: നിങ്ങള്‍ നിര്‍ദോഷരാണ്. എന്‍െറ യജമാനനെതിരേ ഗൂഢാലോചന നടത്തി അവനെ കൊന്നത് ഞാനാണ്. എന്നാല്‍, ഇവരെ നിഗ്രഹിച്ചതാരാണ്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിറ്റേദിവസം അതിരാവിലെ യേഹു പുറത്തുവന്നു. അദ്ദേഹം സകലജനത്തിന്റെയും മുമ്പാകെ നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ നിരപരാധികൾ; എന്റെ യജമാനനെതിരേ ഗൂഢാലോചന നടത്തിയതും അദ്ദേഹത്തെ കൊന്നതും ഞാൻതന്നെ. എന്നാൽ ഇവരെയെല്ലാം കൊന്നത് ആരാണ്?