2 Kings 12:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ ആലയത്തില്‍ വരുന്ന പണം വെള്ളിപ്പാത്രങ്ങളോ, തിരികത്രികകളോ, തളിക്കാനുള്ള പാത്രങ്ങളോ, കാഹളങ്ങളോ, സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള മറ്റു പാത്രങ്ങളോ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ
Malayalam 1992 MBSI
യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവര്‍ യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ പണം കൊണ്ട് വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം തുടങ്ങി പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയത്തിനായി ഉണ്ടാക്കാതെ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവര്‍ യഹോവയുടെ ആലയം വകയ്ക്ക് ഉണ്ടാക്കാതെ;
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ഭവനത്തില്‍ വരുന്ന പണംകൊണ്ട് വെള്ളിപ്പാത്രങ്ങള്‍, തിരിക്കത്രികകള്‍, കോപ്പകള്‍, കാഹ ളങ്ങള്‍, സ്വര്‍ണമോ വെള്ളിയോ കൊണ്ടുള്ള മറ്റു പാത്രങ്ങള്‍ ഇവയൊന്നും വാങ്ങിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ആലയത്തിൽ ലഭിച്ചിരുന്ന ആ പണം വെള്ളിത്തളികകളോ തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകളോ കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളോ കാഹളങ്ങളോ ആലയത്തിലെ ഉപയോഗത്തിനുള്ള സ്വർണമോ വെള്ളിയോകൊണ്ടു നിർമിച്ച മറ്റേതെങ്കിലും ഉപകരണങ്ങളോ വാങ്ങിക്കുന്നതിന് ഉപയോഗിച്ചതേയില്ല;