2 Kings 12:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയുള്ള പണം ഏറ്റുവാങ്ങിയിരുന്നവര്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചതുകൊണ്ട് അവരോട് കണക്കു ചോദിച്ചിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ പണിചെയ്യുന്നവർക്കു കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവർ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നതു.
Malayalam 1992 MBSI
എന്നാല്‍ പണിചെയ്യുന്നവര്‍ക്കും കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവര്‍ കണകൂ ചോദിച്ചില്ല; വിശ്വാസത്തിന്മേല്‍ ആയിരുന്നു അവര്‍ പ്രവര്‍ത്തിച്ചുപോന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ പണിചെയ്യുന്നവർക്ക് കൊടുക്കേണ്ടതിന് പണം ഏറ്റുവാങ്ങിയവരോട് അവർ കണക്ക് ചോദിച്ചില്ല; വിശ്വസ്തതയോടെ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ പണിചെയ്യുന്നവര്‍ക്കു കൊടുക്കേണ്ടതിനു ദ്രവ്യം ഏറ്റുവാങ്ങിയവരോട് അവര്‍ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവര്‍ പ്രവര്‍ത്തിച്ചുപോന്നത്.
Malayalam Bible POC-ML 2013
ജോലിക്കാര്‍ക്കുള്ള പണം ഏറ്റുവാങ്ങിയവര്‍ കണക്കു കൊടുക്കേണ്ടിയിരുന്നില്ല; വിശ്വസ്‌തതയോടെയാണ്‌ അവര്‍ പണം ചെ ലവാക്കിയത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തൊഴിലാളികൾക്കു കൊടുക്കുന്നതിനായി പണം ഏറ്റുവാങ്ങിയിരുന്ന ആളുകൾ പരിപൂർണമായ സത്യസന്ധത പുലർത്തിയിരുന്നതിനാൽ അവരിൽനിന്ന് വരവുചെലവു കണക്കുകൾതന്നെ ആവശ്യമായിരുന്നില്ല.