2 Kings 12:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[4,5] “സര്‍വേശ്വരന്‍റെ ആലയത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളുടെ മുഴുവന്‍ വിലയും ഓരോരുത്തരും നല്‌കേണ്ട പണവും ആളുകള്‍ സ്വമേധയാ അര്‍പ്പിക്കുന്ന പണവും വാങ്ങി ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണം” എന്നു പുരോഹിതന്മാരോട് യോവാശ് കല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹോവാശ് പുരോഹിതന്മാരോടു: യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും
Malayalam 1992 MBSI
യെഹോവാശ് പുരോഹിതന്മാരോടുയഹോവയുടെ ആലയത്തില്‍ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഔരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തില്‍ ഔരോരുത്തന്‍ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹോവാശ് പുരോഹിതന്മാരോട്: “യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന പണമെല്ലാം- ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ പണവും-
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹോവാശ് പുരോഹിതന്മാരോട്: യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തന്‍ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും
Malayalam Bible POC-ML 2013
യോവാഷ്‌ പുരോഹിതന്‍മാരോടു പറഞ്ഞു: കര്‍ത്താവിന്‍െറ ഭവനത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്‌ധവസ്‌തുക്കളുടെ വിലയും ഓരോരുത്തര്‍ക്കും നിശ്‌ചയിച്ചിരിക്കുന്നതുകയും സ്വാഭീഷ്‌ടക്കാഴ്‌ച കളും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോവാശ് പുരോഹിതന്മാരോടു കൽപ്പിച്ചു: “യഹോവയുടെ ആലയത്തിലേക്ക് വിശുദ്ധ കാഴ്ചയായി വന്നിട്ടുള്ള പണവും ജനസംഖ്യയെടുത്തപ്പോൾ പിരിച്ച പണവും വ്യക്തിപരമായ നേർച്ചകൾമൂലം ലഭിക്കുന്ന പണവും ജനങ്ങൾ സ്വമേധയാ ദൈവാലയത്തിലേക്ക് ദാനമായി കൊടുത്ത പണവും എല്ലാം സംഭരിക്കുക!