2 Kings 12:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ രാജാവ് യെഹോയാദ പുരോഹിതനെയും മറ്റു പുരോഹിതന്മാരെയും വിളിച്ചു ചോദിച്ചു: “നിങ്ങള്‍ ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തത് എന്ത്? ഇനിയും ജനങ്ങളില്‍നിന്നു ലഭിക്കുന്ന പണം നിങ്ങള്‍ എടുക്കാതെ ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി കൊടുക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ യെഹോവാശ്‌രാജാവു യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോടു: നിങ്ങൾ ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിക്കുന്നതു എന്തു? ഇനി നിങ്ങൾ നിങ്ങളുടെ പരിചയക്കാരോടു ദ്രവ്യം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന്നു അതു കൊടുപ്പിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
ആകയാല്‍ യെഹോവാശ് രാജാവു യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോടുനിങ്ങള്‍ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാതിരിക്കുന്നതു എന്തു? ഇനി നിങ്ങള്‍ നിങ്ങളുടെ പരിചയക്കാരോടു ദ്രവ്യം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന്നു അതു കൊടുപ്പിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ യെഹോവാശ്‌രാജാവ് യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോട്: “നിങ്ങൾ ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിക്കുന്നത് എന്തുകൊണ്ട്? ഇനി നിങ്ങൾ നിങ്ങളുടെ പരിചയക്കാരോട് പണം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന് പണം കൊടുക്കുവിൻ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ യെഹോവാശ്‍രാജാവ് യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോട്: നിങ്ങള്‍ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കാതിരിക്കുന്നത് എന്ത്? ഇനി നിങ്ങള്‍ നിങ്ങളുടെ പരിചയക്കാരോട് ദ്രവ്യം വാങ്ങാതെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന് അതു കൊടുപ്പിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അതിനാല്‍, യോവാഷ്‌ രാജാവ്‌യഹോയാദായെയും മറ്റു പുരോഹിതന്‍മാരെയും വരുത്തി ചോദിച്ചു. ദേവാലയത്തിന്‌ ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതെന്ത്‌? ഇനിമേല്‍ നിങ്ങളെ സമീപിക്കുന്നവര്‍ തരുന്ന പണം നിങ്ങള്‍ എടുക്കാതെ അറ്റകുറ്റപ്പണികള്‍ക്കായി വിട്ടുകൊടുക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ യോവാശ് രാജാവ് യെഹോയാദാ പുരോഹിതനെയും മറ്റു പുരോഹിതന്മാരെയും വിളിച്ചുവരുത്തിയിട്ട് അവരോടു ചോദിച്ചു: “ദൈവാലയത്തിനു പറ്റിയിരിക്കുന്ന കേടുപാടുകൾ നിങ്ങൾ തീർക്കാത്തതെന്ത്? നിങ്ങളുടെ ഭണ്ഡാരംസൂക്ഷിപ്പുകാരിൽനിന്ന് ഇനിയും നിങ്ങൾ പണം പറ്റേണ്ട; അത് ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി കൊടുക്കുക!”