2 Kings 13:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“കിഴക്കോട്ടുള്ള ജനാല തുറക്കുക” എന്നു പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്തു. “ഇനി അമ്പ് എയ്യുക” എലീശ പറഞ്ഞു. അദ്ദേഹം അങ്ങനെ പ്രവര്‍ത്തിച്ചു. അപ്പോള്‍ എലീശ പറഞ്ഞു: “ഇതു സര്‍വേശ്വരന്‍റെ വിജയശരം. സിറിയായ്‍ക്കെതിരെയുള്ള വിജയശരം. നീ അഫേക്കില്‍വച്ച് സിറിയാക്കാരോട് യുദ്ധം ചെയ്ത് അവരെ നശിപ്പിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കിഴക്കെ കിളിവാതിൽ തുറക്ക എന്നു അവൻ പറഞ്ഞു. അവൻ അതു തുറന്നപ്പോൾ: എയ്ക എന്നു എലീശാ പറഞ്ഞു. എയ്താറെ അവൻ: അതു യഹോവയുടെ ജയാസ്ത്രം, അരാമ്യർക്കു നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ചു അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കും എന്നു പറഞ്ഞു.
Malayalam 1992 MBSI
കിഴക്കെ കിളിവാതില്‍ തുറക്ക എന്നു അവന്‍ പറഞ്ഞു. അവന്‍ അതു തുറന്നപ്പോള്‍എയ്ക എന്നു എലീശാ പറഞ്ഞു. എയ്താറെ അവന്‍ അതു യഹോവയുടെ ജയാസ്ത്രം, അരാമ്യര്‍ക്കും നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കില്‍വെച്ചു അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“കിഴക്കെ കിളിവാതിൽ തുറക്കുക” എന്ന് അവൻ പറഞ്ഞു. അവൻ അത് തുറന്നപ്പോൾ: “അമ്പ് എയ്യുക” എന്ന് എലീശാ പറഞ്ഞു. എയ്തപ്പോൾ അവൻ: “അത് യഹോവയുടെ ജയാസ്ത്രം, അരാമ്യർക്ക് നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കിഴക്കേ കിളിവാതിൽ തുറക്ക എന്ന് അവന്‍ പറഞ്ഞു. അവന്‍ അതു തുറന്നപ്പോള്‍: എയ്ക എന്ന് എലീശാ പറഞ്ഞു. എയ്താറെ അവന്‍: അത് യഹോവയുടെ ജയാസ്ത്രം, അരാമ്യര്‍ക്കു നേരേയുള്ള ജയാസ്ത്രം തന്നെ; നീ അഫേക്കിൽവച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
കിഴക്കോട്ടുള്ള കിളിവാതില്‍ തുറക്കുക. അവന്‍ തുറന്നു. എലീഷാ പറഞ്ഞു: എയ്യുക. അവന്‍ എയ്‌തു. അപ്പോള്‍ എലീഷാ പറഞ്ഞു: കര്‍ത്താവിന്‍െറ വിജയാസ്‌ത്രം! സിറിയായ്‌ക്കെതിരായുള്ള വിജയാസ്‌ത്രം! അഫേക്കില്‍വച്ചു സിറിയയുമായിയുദ്‌ധം ചെയ്‌ത്‌ നീ അവരെ നശിപ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കിഴക്കുവശത്തെ ജനാല തുറക്കുക,” എന്ന് എലീശാ കൽപ്പിച്ചു. രാജാവ് അതു തുറന്നു. “എയ്യുക,” എന്ന് അദ്ദേഹം കൽപ്പിച്ചു; രാജാവ് എയ്തു. “യഹോവയുടെ ജയാസ്ത്രം! യഹോവയുടെ ജയാസ്ത്രം അരാമിന്മേൽ!” എന്ന് എലീശാ ഉദ്ഘോഷിച്ചു. അദ്ദേഹം തുടർന്നു: “അഫേക്കിൽവെച്ച് അങ്ങ് അരാമ്യരെ പൂർണമായും നശിപ്പിക്കും.