2 Kings 13:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് എലീശ പറഞ്ഞു: “അമ്പുകളെടുത്തു നിലത്തടിക്കുക.” രാജാവ് അമ്പുകളെടുത്തു മൂന്നു തവണ നിലത്തടിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അമ്പു എടുക്ക എന്നു അവൻ പറഞ്ഞു. അവൻ എടുത്തു; നിലത്തടിക്ക എന്നു അവൻ യിസ്രായേൽരാജാവിനോടു പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചുനിർത്തി.
Malayalam 1992 MBSI
അമ്പു എടുക്ക എന്നു അവന്‍ പറഞ്ഞു. അവന്‍ എടുത്തു; നിലത്തടിക്ക എന്നു അവന്‍ യിസ്രായേല്‍രാജാവിനോടു പറഞ്ഞു. അവന്‍ മൂന്നു പ്രാവശ്യം അടിച്ചു നിര്‍ത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അമ്പ് എടുക്കുക” എന്ന് അവൻ പറഞ്ഞു. അവൻ എടുത്തു; “നിലത്തടിക്കുക” എന്ന് അവൻ യിസ്രായേൽരാജാവിനോട് പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചുനിർത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അമ്പ് എടുക്ക എന്ന് അവന്‍ പറഞ്ഞു. അവന്‍ എടുത്തു; നിലത്തടിക്ക എന്ന് അവന്‍ യിസ്രായേൽരാജാവിനോടു പറഞ്ഞു. അവന്‍ മൂന്നു പ്രാവശ്യം അടിച്ചു നിര്‍ത്തി.
Malayalam Bible POC-ML 2013
അവന്‍ തുടര്‍ന്നു: അമ്പുകളെടുക്കുക. അവന്‍ എടുത്തു. അവന്‍ രാജാവിനോടു പറഞ്ഞു: അമ്പുകള്‍ നിലത്ത്‌ അടിക്കുക. അവന്‍ മൂന്നു പ്രാവശ്യം അടിച്ചുനിര്‍ത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അമ്പുകൾ എടുക്കുക,” എന്നു വീണ്ടും എലീശാ കൽപ്പിച്ചു. ഇസ്രായേൽരാജാവ് അവയെടുത്തു. “നിലത്തടിക്കുക,” എന്ന് എലീശാ പറഞ്ഞു. അദ്ദേഹം മൂന്നുപ്രാവശ്യം അടിച്ചശേഷം നിർത്തി.