2 Kings 13:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരിക്കല്‍ ഒരു മനുഷ്യന്‍റെ മൃതദേഹം സംസ്കരിച്ചുകൊണ്ടിരിക്കെ മോവാബ്യരുടെ സംഘം വരുന്നതുകണ്ട് ഇസ്രായേല്യര്‍ ആ ജഡം എലീശയുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീശയുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റു നിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്റെ കല്ലറയിൽ ഇട്ടു; അവൻ അതിൽ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.
Malayalam 1992 MBSI
ചിലര്‍ ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോള്‍ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്റെ കല്ലറയില്‍ ഇട്ടു; അവന്‍ അതില്‍ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോള്‍ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ട് മൃതശരീരം എലീശായുടെ കല്ലറയിൽ ഇട്ടു; മൃതശരീരം അതിൽ വീണ് എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ച് എഴുന്നേറ്റുനിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചിലര്‍ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോള്‍ ഒരു പടക്കൂട്ടത്തെ കണ്ടിട്ട് ആയാളെ എലീശാവിന്‍റെ കല്ലറയിൽ ഇട്ടു; അവന്‍ അതിൽ വീണ് എലീശായുടെ അസ്ഥികളെ തൊട്ടപ്പോള്‍ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.
Malayalam Bible POC-ML 2013
ഒരുവനെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമിസംഘത്തെ കണ്ട്‌ അവര്‍ ജഡം എലീഷായുടെ കല്ലറയിലേക്ക്‌ എറിഞ്ഞു. എലീഷായുടെ അസ്‌ഥികളെ സ്‌പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച്‌ എഴുന്നേറ്റുനിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരിക്കൽ ഏതാനും ഇസ്രായേല്യർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ പെട്ടെന്ന് അവർ ഒരു കവർച്ചക്കൂട്ടത്തെ കണ്ടു; അവർ ആ മനുഷ്യന്റെ ജഡം എലീശയുടെ ശവക്കുഴിയിൽ ഇട്ടു. ആ മൃതശരീരം എലീശയുടെ അസ്ഥികളെ സ്പർശിച്ചപ്പോൾത്തന്നെ ആ മനുഷ്യൻ പുനർജീവിച്ചു; അയാൾ സ്വന്തം കാലിൽ എഴുന്നേറ്റുനിന്നു.