2 Kings 14:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അമസ്യാ അതു കാര്യമാക്കിയില്ല. അതുകൊണ്ട് ഇസ്രായേല്‍രാജാവായ യെഹോവാശ് യുദ്ധത്തിനു പുറപ്പെട്ടു. യെഹൂദ്യയിലെ ബേത്ത്-ശേമെശില്‍ വച്ച് അവര്‍ ഏറ്റുമുട്ടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ യിസ്രായേൽരാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശിൽവെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.
Malayalam 1992 MBSI
ആകയാല്‍ യിസ്രായേല്‍ രാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശില്‍വെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മില്‍ നേരിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ യിസ്രായേൽരാജാവായ യെഹോവാശ് യുദ്ധത്തിന് പുറപ്പെട്ടു. യെഹൂദയിലുള്ള ബേത്ത്-ശേമെശിൽവെച്ച് അവനും യെഹൂദാരാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ യിസ്രായേൽരാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദായ്ക്കുള്ള ബേത്ത്-ശേമെശിൽവച്ച് അവനും യെഹൂദാരാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.
Malayalam Bible POC-ML 2013
എന്നാല്‍, അമസിയാ കൂട്ടാക്കിയില്ല. അതിനാല്‍, ഇസ്രായേല്‍രാജാവായയഹോവാഷ്‌യുദ്‌ധത്തിനു പുറപ്പെട്ടു. യൂദായിലെ ബത്‌ഷേമെ ഷില്‍വച്ച് അവര്‍ ഏറ്റുമുട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും അമസ്യാവ് അതു ചെവിക്കൊണ്ടില്ല. അതിനാൽ ഇസ്രായേൽരാജാവായ യഹോവാശ് ആക്രമണം നടത്തി. യെഹൂദ്യയിലെ ബേത്-ശേമെശിൽവെച്ച് അദ്ദേഹവും യെഹൂദാരാജാവായ അമസ്യാവുംതമ്മിൽ ഏറ്റുമുട്ടി.