2 Kings 14:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാരാജാവായ യോവാശിന്‍റെ പുത്രന്‍ അമസ്യായുടെ പതിനഞ്ചാം ഭരണവര്‍ഷം ഇസ്രായേല്‍രാജാവായ യെഹോവാശിന്‍റെ പുത്രന്‍ യെരോബെയാം രാജാവായി. അദ്ദേഹം ശമര്യയില്‍ നാല്പത്തൊന്നു വര്‍ഷം ഭരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി ശമര്യയിൽ നാല്പത്തൊന്നു സംവത്സരം വാണു.
Malayalam 1992 MBSI
യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടില്‍ യിസ്രായേല്‍രാജാവായ യോവാശിന്റെ മകന്‍ യൊരോബെയാം രാജാവായി ശമര്‍യ്യയില്‍ നാല്പത്തൊന്നു സംവത്സരം വാണു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി. അവൻ ശമര്യയിൽ നാല്പത്തൊന്ന് സംവത്സരം വാണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്‍റെ മകന്‍ യൊരോബെയാം രാജാവായി ശമര്യയിൽ നാല്പത്തൊന്നു സംവത്സരം വാണു.
Malayalam Bible POC-ML 2013
യൂദാരാജാവായ യോവാഷിന്‍െറ പുത്രന്‍ അമസിയായുടെ പതിനഞ്ചാം ഭരണവര്‍ഷം ഇസ്രായേല്‍ രാജാവായയഹോവാഷിന്‍െറ പുത്രന്‍ ജറോബോവാം സമരിയായില്‍ ഭരണം തുടങ്ങി. അവന്‍ നാല്‍പത്തൊന്നു വര്‍ഷം ഭരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാംവർഷം ഇസ്രായേൽരാജാവായ യഹോവാശിന്റെ മകൻ യൊരോബെയാം ശമര്യയിൽ രാജാവായി. അദ്ദേഹം നാൽപ്പത്തിയൊന്നുവർഷം ഭരണംനടത്തി.