2 Kings 14:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ പുത്രനും സര്‍വേശ്വരന്‍റെ ദാസനുമായ യോനാപ്രവാചകനിലൂടെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ വടക്കു ഹാമാത്തു മുതല്‍ തെക്ക് അരാബാ കടല്‍വരെ ഇസ്രായേലിന്‍റെ വകയായിരുന്ന പ്രദേശം മുഴുവന്‍ യെരോബെയാം വീണ്ടെടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.
Malayalam 1992 MBSI
ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകന്‍ എന്ന തന്റെ ദാസന്‍ മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവന്‍ ഹമാത്തിന്റെ അതിര്‍മുതല്‍ അരാബയിലെ കടല്‍വരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകൻ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേൽ ദേശം വീണ്ടും സ്വാധീനമാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകന്‍ എന്ന തന്‍റെ ദാസന്‍ മുഖാന്തരം യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവന്‍ ഹമാത്തിന്‍റെ അതിര്‍മുതൽ അരാബായിലെ കടൽവരെ യിസ്രായേലിന്‍റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.
Malayalam Bible POC-ML 2013
അവന്‍ ഇസ്രായേലിന്‍െറ അതിര്‍ത്തി, ഹമാത്ത്‌കവാടംമുതല്‍ അരാബാക്കടല്‍വരെ പുനഃസ്‌ഥാപിച്ചു. ഇത്‌ അമിത്തായിയുടെ പുത്രനും ഗത്‌ഹേ ഫറില്‍നിന്നുള്ള പ്രവാചകനും കര്‍ത്താവിന്‍െറ ദാസനുമായ യോനാ വഴി ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്‌തത്‌ അനുസരിച്ചാകുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗത്ത്-ഹേഫെർകാരനായ അമിത്ഥായുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖേന ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം ലെബോ-ഹമാത്തുമുതൽ ഉപ്പുകടൽ വരെയുള്ള ഇസ്രായേലിന്റെ അതിർത്തി പുനഃസ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു.