2 Kings 14:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൂര്‍വപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ലെങ്കിലും സര്‍വേശ്വരനു ഹിതകരമായവിധം അദ്ദേഹം ജീവിച്ചു; തന്‍റെ പിതാവായ യോവാശിനെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെ ഒക്കെയും അവൻ ചെയ്തു.
Malayalam 1992 MBSI
അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതു പോലെ ഒക്കെയും അവന്‍ ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു. തന്റെ പിതാവായ ദാവീദിനെപ്പോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെ അവൻ ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. തന്‍റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്‍റെ അപ്പനായ യോവാശ് ചെയ്തതുപോലെയൊക്കെയും അവന്‍ ചെയ്തു.
Malayalam Bible POC-ML 2013
അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ നന്‍മചെയ്‌തെങ്കിലും പിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല. അവന്‍ പിതാവായ യോവാഷിന്‍െറ പ്രവൃത്തികള്‍ പിന്‍തുടര്‍ന്നു; പൂജാഗിരികള്‍ നശിപ്പിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു ചെയ്തു; എന്നാൽ തന്റെ പൂർവപിതാവായ ദാവീദ് ചെയ്തതുപോലെ ആയിരുന്നില്ലതാനും. എല്ലാക്കാര്യത്തിലും അദ്ദേഹം തന്റെ പിതാവായ യോവാശിനെ മാതൃകയാക്കിയിരുന്നു.