2 Kings 14:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരുന്നതനുസരിച്ച് അവരുടെ പുത്രന്മാരെ വധിച്ചില്ല. പിതാക്കന്മാര്‍ പുത്രന്മാരുടെ പാപം നിമിത്തമോ പുത്രന്മാര്‍ പിതാക്കന്മാരുടെ പാപം നിമിത്തമോ വധിക്കപ്പെടരുത്. ഓരോരുത്തന്‍ താന്താങ്ങളുടെ പാപം നിമിത്തമേ വധിക്കപ്പെടാവൂ എന്ന് സര്‍വേശ്വരന്‍റെ കല്പന അതില്‍ രേഖപ്പെടുത്തിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു അനുസരിച്ചു അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
Malayalam 1992 MBSI
എന്നാല്‍ പുത്രന്മാര്‍ക്കും പകരം പിതാക്കന്മാരും പിതാക്കന്മാര്‍ക്കും പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു അനുസരിച്ചു അവന്‍ ആ കുലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ‘പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുത്; താന്താന്റെ പാപത്തിന് താന്താൻ മരണശിക്ഷ അനുഭവിക്കേണം’ എന്നുള്ള യഹോവയുടെ കൽപ്പന മോശയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അനുസരിച്ച് അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ പുത്രന്മാര്‍ക്കു പകരം പിതാക്കന്മാരും, പിതാക്കന്മാര്‍ക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുത്; താന്താന്‍റെ പാപത്തിനു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അനുസരിച്ച് അവന്‍ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, അവന്‍ ആ ഘാതകരുടെ മക്കളെ കൊന്നില്ല. മോശയുടെ നിയമഗ്രന്‌ഥത്തില്‍ എഴുതിയിരുന്നതനുസരിച്ചാണ് ഇത്. അതില്‍ കര്‍ത്താവ് അരുളിച്ചെയ്‌തിരിക്കുന്നു: മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ വധിക്കപ്പെടരുത്. വധിക്കപ്പെടുന്നത് ഓരോരുത്തരുടെയും പാപത്തിനു ശിക്‌ഷയായിട്ടായിരിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിരുന്നാലും “മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം,” എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നതായി മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച് അമസ്യാവ് ചതിയന്മാരായ ആ ഘാതകരുടെ മക്കളെ കൊന്നില്ല.