2 Kings 14:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അമസ്യാ ഉപ്പുതാഴ്വരയില്‍വച്ച് പതിനായിരം എദോമ്യരെ കൊല്ലുകയും മിന്നലാക്രമണത്തിലൂടെ സേല പിടിച്ചടക്കി അതിന് ‘യൊക്തയേല്‍’ എന്ന പേരു കൊടുക്കുകയും ചെയ്തു; അത് ഇന്നും ആ പേരില്‍ അറിയപ്പെടുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഉപ്പുതാഴ്‌വരയിൽവെച്ചു എദോമ്യരിൽ പതിനായിരംപേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേൽ എന്നു പേർ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
Malayalam 1992 MBSI
അവന്‍ ഉപ്പുതാഴ്വരയില്‍വെച്ചു എദോമ്യരില്‍ പതിനായിരം പേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേല്‍ എന്നു പേര്‍ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഉപ്പുതാഴ്വരയിൽവച്ച് പതിനായിരം എദോമ്യരെ കൊന്നു; സേല പട്ടണം യുദ്ധംചെയ്ത് പിടിച്ച് അതിന് യൊക്തെയേൽ എന്ന് പേർ വിളിച്ചു; ആ പേര് ഇന്നുവരെയും നിലനിൽക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഉപ്പുതാഴ്വരയിൽവച്ച് എദോമ്യരിൽ പതിനായിരം പേരെ കൊന്നു. സേലയെ യുദ്ധം ചെയ്തു പിടിച്ച് അതിന് യൊക്തെയേൽ എന്നു പേര്‍ വിളിച്ചു; അത് ഇന്നുവരെയും പറഞ്ഞുവരുന്നു.
Malayalam Bible POC-ML 2013
അവന്‍ പതിനായിരം ഏദോമ്യരെ ഉപ്പുതാഴ്‌വരയില്‍വച്ചു കൊല്ലുകയും മിന്നലാക്രമ ണത്തിലൂടെ സേലാ പിടിച്ചടക്കുകയും ചെയ്‌തു. അത് ഇന്നും യോക്‌തേല്‍ എന്ന് അറിയപ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉപ്പുതാഴ്വരയിൽവെച്ച് പതിനായിരം ഏദോമ്യരെ തോൽപ്പിക്കുകയും യുദ്ധത്തിൽ സേലാ പിടിച്ചടക്കുകയും ചെയ്തത് ഈ അമസ്യാവുതന്നെ. അദ്ദേഹം സേലായ്ക്ക് യൊക്തെയേൽ എന്നു പേരുവിളിച്ചു; അത് ഇന്നുവരെയും അപ്രകാരംതന്നെ അറിയപ്പെടുന്നു.