2 Kings 15:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലിലെ എല്ലാ ധനികരില്‍നിന്നും അമ്പതു ശേക്കെല്‍ വെള്ളിവീതം ശേഖരിച്ചാണ് മെനഹേം ഇതു സമ്പാദിച്ചത്. ദേശം ആക്രമിക്കാതെ അസ്സീറിയന്‍രാജാവ് പിന്തിരിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അശ്ശൂർ രാജാവിന്നു കൊടുപ്പാൻ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെൽ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂർരാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.
Malayalam 1992 MBSI
അശ്ശൂര്‍ രാജാവിന്നു കൊടുപ്പാന്‍ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെല്‍ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂര്‍രാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അശ്ശൂർ രാജാവിന് കൊടുക്കുവാൻ മെനഹേം ഈ പണം യിസ്രായേലിലെ ധനവാന്മാരോട് അമ്പത് ശേക്കെൽ വെള്ളി വീതം പിരിച്ചെടുത്തു; അങ്ങനെ അശ്ശൂർരാജാവ് ദേശത്ത് താമസം ഉറപ്പിക്കാതെ മടങ്ങിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അശ്ശൂര്‍രാജാവിനു കൊടുപ്പാന്‍ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെൽ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂര്‍രാജാവ് ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.
Malayalam Bible POC-ML 2013
മെനാഹെം ഇസ്രായേലിലെ എല്ലാ ധനികരിലും നിന്ന് അന്‍പതു ഷെക്കല്‍ വെള്ളിവീതം ശേഖരിച്ചതാണ് ഈ പണം. അസ്‌സീറിയാരാജാവ് പിന്തിരിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ വെള്ളി മെനഹേം ഇസ്രായേലിൽനിന്നു നിർബന്ധപൂർവം പിരിച്ചെടുത്തു. ഓരോ സമ്പന്നവ്യക്തിയും അശ്ശൂർരാജാവിനു കൊടുക്കുന്നതിന് അൻപതുശേക്കേൽ വെള്ളിവീതം കൊടുക്കണമായിരുന്നു. അങ്ങനെ അശ്ശൂർരാജാവ് ദേശത്തെ ആക്രമിച്ചുകൊണ്ട് അധികനാൾ തങ്ങാതെ പിൻവാങ്ങി.