2 Kings 16:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസറിനെ സന്ദര്‍ശിക്കാന്‍ ആഹാസ് ദമാസ്കസില്‍ ചെന്നപ്പോള്‍ അവിടത്തെ ബലിപീഠം കണ്ടു. ബലിപീഠത്തിന്‍റെ മാതൃകയും ഘടനയും അതിന്‍റെ എല്ലാ വിശദാംശങ്ങളോടും കൂടി അദ്ദേഹം ഊരിയാപുരോഹിതനു കൊടുത്തയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആഹാസ്‌ രാജാവു അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേല്പാൻ ദമ്മേശെക്കിൽ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്‌ രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.
Malayalam 1992 MBSI
ആഹാസ്രാജാവു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിനെ എതിരേല്പാന്‍ ദമ്മേശെക്കില്‍ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആഹാസ്‌ രാജാവ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേൽക്കുവാൻ ദമ്മേശെക്കിൽ ചെന്നപ്പോൾ, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്‌ രാജാവ് ആ ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണികളുടെയും ഒരു മാതൃകയും ഊരീയാപുരോഹിതന് കൊടുത്തയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആഹാസ്‍രാജാവ് അശ്ശൂര്‍രാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേല്പാന്‍ ദമ്മേശെക്കിൽ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്‍രാജാവ് ബലിപീഠത്തിന്‍റെ ഒരു പ്രതിമയും അതിന്‍റെ എല്ലാ പണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതനു കൊടുത്തയച്ചു.
Malayalam Bible POC-ML 2013
ആഹാസ്‌രാജാവ്‌ അസ്‌സീറിയാരാജാവായ തിഗ്ലാത്‌പിലേസറിനെ സന്‌ദര്‍ശിക്കാന്‍ ദമാസ്‌ക്കസില്‍ ചെന്നപ്പോള്‍ അവിടത്തെ ബലിപീഠം കണ്ടു. ആഹാസ്‌രാജാവ്‌ പുരോഹിതന്‍ ഊറിയായ്‌ക്കു ബലിപീഠത്തിന്‍െറ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാതൃകയും അളവുകളും കൊടുത്തയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ആഹാസുരാജാവ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ കാണുന്നതിനായി ദമസ്കോസിലേക്കു ചെന്നു. അദ്ദേഹം അവിടെ ഒരു ബലിപീഠം കണ്ടു. അതുപോലെ ഒന്നു പണിയിക്കുന്നതിന് അദ്ദേഹം ആ ബലിപീഠത്തിന്റെ ഒരു മാതൃകയും അതിന്റെ പണിയുടെ വിശദമായ രൂപരേഖയും ഊരിയാപുരോഹിതനു കൊടുത്തയച്ചു.