2 Kings 16:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭരണമാരംഭിച്ചപ്പോള്‍ ആഹാസിന് ഇരുപതു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ പതിനാറു വര്‍ഷം ഭരണം നടത്തി. എന്നാല്‍ തന്‍റെ പൂര്‍വപിതാവായ ദാവീദിനെപ്പോലെ സര്‍വേശ്വരനു ഹിതകരമായി അദ്ദേഹം പ്രവര്‍ത്തിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ തന്റെ ദൈവമായ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല.
Malayalam 1992 MBSI
ആഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപതു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ്, ചെയ്തതുപോലെ തന്റെ ദൈവമായ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറ് സംവത്സരം വാണു; തന്റെ പിതാവായ ദാവീദിനെപ്പോലെ തന്റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആഹാസ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപതു വയസ്സായിരുന്നു; അവന്‍ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്‍റെ പിതാവായ ദാവീദ് ചെയ്തതുപോലെ തന്‍റെ ദൈവമായ യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തില്ല.
Malayalam Bible POC-ML 2013
അപ്പോള്‍, അവന്‌ ഇരുപതു വയസ്‌സായിരുന്നു. അവന്‍ പതിനാറു വര്‍ഷം ജറുസലെമില്‍ ഭരിച്ചു. പിതാവായ ദാവീദിനെപ്പോലെയല്ല അവന്‍ ജീവിച്ചത്‌. അവന്‍ തന്‍െറ ദൈവമായ കര്‍ത്താവിന്‍െറ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവാകുമ്പോൾ ആഹാസിന് ഇരുപതു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ പതിനാറുവർഷം വാണു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല; തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളത് പ്രവർത്തിച്ചില്ല.