2 Kings 17:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ ഇസ്രായേലിനെ യെഹൂദായില്‍നിന്ന് വേര്‍തിരിച്ചപ്പോള്‍, ഇസ്രായേല്‍ നെബാത്തിന്‍റെ പുത്രനായ യെരോബെയാമിനെ തങ്ങളുടെ രാജാവാക്കി. അയാള്‍ ഇസ്രായേലിനെ സര്‍വേശ്വരന്‍റെ വഴിയില്‍നിന്നു വ്യതിചലിപ്പിച്ചു; അവരെക്കൊണ്ട് മഹാപാപം ചെയ്യിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യിസ്രായേലിനെ ദാവീദുഗൃഹത്തിങ്കൽനിന്നു പറിച്ചുകളഞ്ഞു; അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.
Malayalam 1992 MBSI
അവന്‍ യിസ്രായേലിനെ ദാവീദ് ഗൃഹത്തിങ്കല്‍നിന്നു പറിച്ചുകളഞ്ഞു; അവര്‍ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യിസ്രായേലിനെ ദാവീദ് ഗൃഹത്തിൽ നിന്ന് പറിച്ചുമാറ്റി; അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയിൽ നിന്ന് അകലുമാറാക്കി അവരെക്കൊണ്ട് ഒരു വലിയ പാപം ചെയ്യിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യിസ്രായേലിനെ ദാവീദ്ഗൃഹത്തിങ്കൽനിന്നു പറിച്ചുകളഞ്ഞു; അവര്‍ നെബാത്തിന്‍റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ, യഹോവയെ വിട്ടുമാറുവാന്‍ ഇടയാക്കി അവരെക്കൊണ്ടു വലിയൊരു പാപം ചെയ്യിച്ചു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ ഇസ്രായേലിനെ ദാവീദിന്‍െറ ഭവനത്തില്‍നിന്നു വിച്‌ഛേദിച്ചപ്പോള്‍ അവര്‍ നെബാത്തിന്‍െറ പുത്രനായ ജറോബോവാമിനെ രാജാവാക്കി. അവന്‍ ഇസ്രായേലിനെ കര്‍ത്താവിന്‍െറ മാര്‍ഗത്തില്‍നിന്നു പിന്തിരിപ്പിച്ച്‌ വലിയ പാപങ്ങളിലേക്കു നയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ ഇസ്രായേലിനെ ദാവീദുഗൃഹത്തിൽനിന്ന് വേർപെടുത്തിയപ്പോൾ അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ തങ്ങളുടെ രാജാവാക്കി. യൊരോബെയാം ഇസ്രായേലിനെ വശീകരിച്ച് യഹോവയെ അനുഗമിക്കുന്നതിൽനിന്ന് അവരെ അകറ്റിക്കളയുകയും അവരെക്കൊണ്ട് ഒരു മഹാപാപം ചെയ്യിക്കുകയും ചെയ്തു.